Loading ...

Home special dish

മീന്‍കറിക്ക് രുചി കൂട്ടാന്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കു

മീന്‍കറിയും മീന്‍വറുത്തതും ഇഷ്ടമുള്ള ഭക്ഷണപ്രേമികള്‍ നിരവധിയാണ്. മീന്‍ വിഭവങ്ങള്‍ക്ക് രുചികൂട്ടാനായി ചില നുറുങ്ങുകള്‍ പരീക്ഷിക്കാവുന്നതാണ്.

  • പാത്രത്തിലേക്ക് മസാല കലക്കിയൊഴിച്ച്‌ നന്നായി തിളയ്ക്കുമ്ബോള്‍ മീന്‍ കഷ്ണങ്ങള്‍ ഇട്ടു കൊടുത്താല്‍ പൊടിഞ്ഞു പോവില്ല.
  • ഉണക്കമീന്‍ കഞ്ഞിവെള്ളത്തില്‍ മുക്കിവെച്ചാല്‍ അധികമുള്ള ഉപ്പ് വേഗം പോയി കിട്ടും.
  • മീന്‍വറുക്കുന്ന മസാലയില്‍ അല്‍പ്പം കടലമാവ് ചേര്‍ത്താല്‍ മീന്‍ നന്നായി മൊരിഞ്ഞു കിട്ടും.
  • നാരങ്ങനീര് ചേര്‍ത്ത വെള്ളത്തില്‍ മീന്‍ അല്‍പനേരം ഇട്ടുവെച്ചാല്‍ ഉളുമ്ബുമണം മാറുകയും മീനിന്റെ രുചി കൂടുകയും ചെയ്യും
  • മീന്‍ വറുക്കുമ്ബോള്‍ അല്പം ഉലുവപൊടി ചേര്‍ക്കുന്നത് രുചി കൂട്ടും.
  • വറുത്ത മീനിന് മുകളില്‍ നാരങ്ങ നീര് പിഴിഞ്ഞ് ഒഴിക്കുന്നതും രുചി കൂട്ടാന്‍ നല്ലതാണ്.

Related News