Loading ...

Home special dish

പെട്ടെന്നൊരു കറി അതാണ് കശുവണ്ടി ചുവന്നുള്ളി പെരളന്‍

ചേരുവകള്‍
ചുവന്നുള്ളി -രണ്ടര കപ്പ്
കശുവണ്ടിപ്പരിപ്പ് -1 കപ്പ്
തേങ്ങാപ്പാല്‍ -1 കപ്പ്
ജീരകപ്പൊടി -അര ടീസ്പൂണ്‍
മല്ലിപ്പൊടി -1 ടേബിള്‍സ്പൂണ്‍
മുളകുപൊടി -ഒന്നര ടേബിള്‍സ്പൂണ്‍
തക്കാളി -3
പച്ചമുളക് -4
വറ്റല്‍മുളക് -4
വെളുത്തുള്ളി -4 അല്ലി
ഇഞ്ചി -1 ചെറിയ കഷണം
സവാള അരിഞ്ഞത് -1 കപ്പ്
കടുക് -അര ടീസ്പൂണ്‍
വെളിച്ചെണ്ണ -ആവശ്യത്തിന്
കറിവേപ്പില -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ താളിക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത്, നീളത്തില്‍ അരിഞ്ഞ പച്ചമുളക്, സവാള എന്നിവ ചേര്‍ത്ത് വഴറ്റുക.
സവാള നന്നായി വഴന്നു കഴിയുമ്ബോള്‍ പൊടിയായ മസാലക്കൂട്ടുകള്‍ ചേര്‍ക്കുക. തക്കാളിയും ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. നന്നായി കുറുകിവരുമ്ബോള്‍ തേങ്ങാപ്പാല്‍ ചേര്‍ക്കുക. ഇതിലേക്ക് ചുവന്നുള്ളി കൂടി ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. എണ്ണയില്‍ വറുത്തെടുത്ത കശുവണ്ടിപ്പരിപ്പ് ചേര്‍ത്ത് ഇളക്കി വാങ്ങുക. കടുക് താളിച്ച്‌ ഉപയോഗിക്കാം.

Related News