Loading ...

Home sports

സര്‍പ്രൈസ് മാറ്റങ്ങളുമായി ടീം ഇന്ത്യ, ശ്രീലങ്കയ്ക്ക് ബാറ്റിംഗ്

ലോകകപ്പില്‍ ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ കരുണരത്‌ന ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന് പകരം കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയ്ക്ക് പകരം രവീന്ദ്ര ജഡേജയും ഇന്ത്യന്‍ ടീമിലെത്തി. ദിനേഷ് കാര്‍ത്തിക് ടീമില്‍ തുടര്‍ന്നു. ശ്രീലങ്കന്‍ ടീമിലുമുണ്ട് ഒരു മാറ്റം. വാര്‍ഡന്‍സായ്ക്ക് പകരം തിസാര പെരേര ലങ്കന്‍ ടീമില്‍ ഇടംപിടിച്ചു. സെയമില്‍ കടന്നതിനാല്‍ ഇന്ത്യയ്ക്കും പുറത്തായതിനാല്‍ ശ്രീലങ്കയ്ക്കും ഇന്നത്തെ മത്സരം നിര്‍ണ്ണായകമല്ല. വിജയിച്ച്‌ പോയന്റ് ടേബിളില്‍ ഒന്നാമതെത്താനാകും ഇന്ത്യയുടെ ശ്രമം. ഇന്ത്യന്‍ ടീം : രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോഹ്ലി, റിഷഭ് പന്ത്, എം എസ് ധോണി, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ട്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ ജസ്പ്രിത് ഭുംറ. ശ്രീലങ്ക ടീം കരുണരത്‌നെ, കുശാല്‍ പെരേര, ആവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്, ലാഹിരു തിരിമാനെ, ഏഞ്ചലോ മാത്യൂസ് ധനഞ്ജയ ഡിസില്‍വ, തിസാര പെരേര, ഇസുരു ഉഡാന, ലസിത് മലിംഗ, കാസന്‍ രജിത.

Related News