Loading ...

Home Music

18 വര്‍ഷത്തിനുശേഷം ഗന്ധര്‍വസ്വരത്തില്‍ ഹിന്ദിഗാനം. - പി.എസ്.കൃഷ്ണകുമാര്‍

നെദോനായിരേ...' ചെന്നൈയിലെ എ.ആര്‍.റഹ്മാന്‍ സ്റ്റുഡിയോയിലെ നിശ്ശബ്ദത ഭേദിച്ച് ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ സ്വരത്തില്‍ ഭാവാത്മകമായ ഒരു ഹിന്ദിഗാനത്തിന്റെ ഈരടി പെയ്തിറങ്ങി. 18വര്‍ഷത്തിനുശേഷം ഗന്ധര്‍വസ്വരത്തില്‍ മുഴങ്ങിയ ഹിന്ദിഗാനത്തിന്റെ റെക്കോഡിങ് കേള്‍ക്കാന്‍ ഒട്ടേറെപ്പേര്‍ സ്റ്റുഡിയോയിലെത്തിയിരുന്നു. 1997ല്‍ രാംഗോപാല്‍വര്‍മ സംവിധാനംചെയ്ത 'ദൗഡ്' എന്ന ചിത്രത്തിലാണ് യേശുദാസ് അവസാനമായി ഹിന്ദി ഗാനം പാടിയത്.

''ദൈവകടാക്ഷംകൊണ്ട് നന്നായി പാടാന്‍പറ്റിയെന്നാണ് വിശ്വാസം. ഓരോ അരിമണിയിലും അതുപയോഗിക്കാനുള്ളവന്റെ പേരെഴുതിയിട്ടുണ്ടാകുമെന്നു പറയുമ്പോലെ ഓരോ പാട്ടിലും അതുപാടാനുള്ളവന്റെ പേരും കാണണം. അതുകൊണ്ട് ഞാന്‍പാടി, അത്രയേയുള്ളൂ. വര്‍ഷങ്ങളുടെ കണക്കൊന്നും ഞാന്‍ വെയ്ക്കാറില്ല'' പുതിയ ഗാനാലാപനത്തിന്റെ അനുഭവം വിവരിച്ച് ഡോ. കെ.ജെ. യേശുദാസ് പറഞ്ഞു.

പ്രവീണ്‍ മോര്‍ച്ചലെയുടെ കന്നിസംവിധാനസംരംഭമായ 'ബെയര്‍ ഫൂട്ട് ടു ഗോവ' എന്നചിത്രത്തിനുവേണ്ടിയാണ് à´ˆ ഗാനമാലപിച്ചത്. തന്റെ കടുത്ത ആരാധകനായ പ്രവീണിന്റെ നിര്‍ബന്ധപ്രകാരം സമ്മതം മൂളുകയായിരുന്നു യേശുദാസ്. 

ഡല്‍ഹി സ്വദേശി രോഹിത്താണ് സംഗീതസംവിധാനം. യേശുദാസിന്റെ സൗകര്യാര്‍ഥമാണ് റെക്കോഡിങ്ങിനായി ചിത്രത്തിന്റെ അണിയറക്കാര്‍ ചെന്നൈയിലെത്തിയത്. ചിത്രം ഏപ്രില്‍ 10നു പുറത്തിറങ്ങും.

Related News