Loading ...

Home Education

പാഠപുസ്തകം കേള്‍ക്കാനും വിദ്യാഭ്യാസ വകുപ്പ് സൗകര്യം ഒരുക്കുന്നു

തിരുവനന്തപുരം: പാഠപുസ്തകം വായിക്കാന്‍ മാത്രമല്ല, കാണാനും കേള്‍ക്കാനുമുള്ള സൗകര്യം വിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്നു. ക്യൂ.ആര്‍ കോഡ് വഴിയാണ് വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങളിലെ ചാപ്റ്ററുകള്‍ കേള്‍ക്കാനും വീഡിയോ വഴി കാണാനും സാധിക്കുക.
ഒരു സ്മാര്‍ട്ട് ഫോണിന്റെയോ ടാബിന്റേയോ സഹായത്തോടെ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ദൃശ്യങ്ങളും വിഡിയോയും കാണാനാകും. മൊബൈല്‍ ഫോണിലോ ടാബിലോ തെളിയുന്ന ദൃശ്യങ്ങള്‍ സ്മാര്‍ട് ക്ലാസ് മുറികളിലെ എല്‍.സി.ഡി പ്രൊജക്ടറിലൂടെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാം.
ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തില്‍ ഒരു സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പ്‌ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ വായിക്കുന്നതിനൊപ്പം കാണാനും കേള്‍ക്കാനും സൗകര്യമൊരുക്കുന്ന ക്യു.ആര്‍ കോഡ് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി. ഇത് ഇന്ത്യയില്‍ മറ്റേതെങ്കിലും സംസ്ഥാനത്തെ പാഠപുസ്തകങ്ങളില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. ഒരു സ്മാര്‍ട് ഫോണിന്റെയോ ടാബിന്റേയോ സഹായത്തോടെ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ദൃശ്യങ്ങളും വിഡിയോയും കാണാം. മൊബൈല്‍ ഫോണിലോ ടാബിലോ തെളിയുന്ന ദൃശ്യങ്ങള്‍ സ്മാര്‍ട് ക്ലാസ് മുറികളിലെ എല്‍.സി.ഡി പ്രൊജക്ടറിലൂടെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാം.

Related News