Loading ...

Home special dish

കൂന്തല്‍ ചില്ലി ഫ്രൈ

ചേരുവകള്‍: 1. കണവ - അരക്കിലോ 2. മുളകുപൊടി - ഒരു ടീസ്പൂണ്‍ 3. മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍ 4. കുരുമുളകുപൊടി - അര ടീസ്പൂണ്‍ 5. സോയാസോസ് - 2 ടീസ്പൂണ്‍ 6. പച്ചമുളക് ചതച്ചത് - 2 എണ്ണം 7. ഉപ്പ് - പാകത്തിന് 8. വെളിച്ചെണ്ണ, കറിവേപ്പില - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: കണവ വൃത്തിയാക്കി വട്ടത്തില്‍ ചെറിയ കഷണങ്ങളാക്കുക. അതില്‍ മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, സോയാ സോസ്, പച്ചമുളക് എല്ലാംകൂടി പുരട്ടി 4-5 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. അതിനുശേഷം ഒരു പാനില്‍ അഞ്ചുമിനിറ്റ് അടച്ച്‌ വേവിച്ചതിനുശേഷം തുറന്നുവെച്ച്‌ വെള്ളം വറ്റിച്ചെടുക്കുക. ഇത്തിരി വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് ഇറക്കാം.

Related News