Loading ...

Home India

കാര്‍ഷിക മേഖലയിലെ മാറ്റങ്ങളിലൂടെ പുതിയ ഇന്ത്യക്കായുള്ള രൂപരേഖയാണ്​ ബജറ്റെന്ന്​ മോദി

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്​ രാജ്യത്തിന്‍െറ വികസനത്തെ ത്വരിതപ്പെടുത്തുന്ന ബജറ്റാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ​21ാം നൂറ്റാണ്ടി​​െന്‍റ പ്രതീക്ഷകളെ സഫലീകരിക്കുന്ന ബജറ്റാണ്​ ഇത്​. കാര്‍ഷിക മേഖലയിലെ മാറ്റങ്ങളിലൂടെ പുതിയ ഇന്ത്യക്കായുള്ള രൂപരേഖയാണ്​ ബജറ്റെന്നും മോദി പറഞ്ഞു. ബജറ്റിലൂടെ പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗക്കാര്‍ക്കും ഗുണം ലഭിക്കും​. നികുതി ഘടനകളെ ഏറ്റവും ലളിതമാക്കിയിട്ടുണ്ട്​. അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവത്​കരിക്കും. രാജ്യത്തിനായി സ്​​ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്നും വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്നും മോദി പറഞ്ഞു.

Related News