Loading ...

Home International

ലോകം പാരീസിൽ, ഇനി ? by ഡോ. ഗോപകുമാര്‍ ചോലയില്‍

കാലാവസ്ഥാ ഉച്ചകോടിക്കായി ലോകം പാരീസില്‍ ചര്‍ച്ചതുടങ്ങിയിരിക്കുകയാണല്ലോ. നിലവിലുള്ള സ്ഥിതി തുടരുകയാണെങ്കില്‍ താപനിലയില്‍ 4.8 ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവാണ് കാലാവസ്ഥാമോഡലുകള്‍ പ്രവചിക്കുന്നതെങ്കിലും കാര്‍ബണ്‍ വാതകങ്ങളുടെ ബഹിര്‍ഗമനം എത്ര കുറയ്ക്കാമെന്ന് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇപ്പോഴും ധാരണയില്ല.ആഗോളതലത്തില്‍ പരിശോധിച്ചാല്‍ ഇന്ത്യയുടെ കാര്‍ബണ്‍ ഡയോക്സൈഡ് ബഹിര്‍ഗമനം ലോകത്തെ ആകെ കാര്‍ബണ്‍ഡയോക്സൈഡ് ഉല്‍സര്‍ജനത്തിന്റെ നാലുശതമാനം മാത്രമേ വരുന്നുള്ളു. എങ്കിലും കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന ഭീഷണികള്‍ സംബന്ധിച്ച് ഇന്ത്യക്ക് ഉത്തമ ബോധ്യമുണ്ട്.  അമേരിക്ക പോലുള്ള ലോകത്തെ വന്‍കിട ഹരിതഗൃഹവാതക വിക്ഷേപകര്‍ തങ്ങളുടെ ബഹിര്‍ഗമന നിരക്ക്  വെട്ടിച്ചുരുക്കാമെന്നുള്ള ഉറപ്പുക
ള്‍ പാലിക്കുന്നില്ല.
2025ഓടെ, തങ്ങളുടെ 2005 കാര്‍ബണ്‍ ബഹിര്‍ഗമന നിലവാരത്തില്‍നിന്ന് 26–28 ശതമാനംവരെ കുറയ്ക്കാമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. എന്നാല്‍ 2009ലെ കോപ്പന്‍ഹേഗന്‍ ഉച്ചകോടിയില്‍ 2005 നിലവാരത്തെക്കാള്‍ 30 ശതമാനം കുറയ്ക്കാമെന്നാണ് അമേരിക്ക വാഗ്ദാനം നല്‍കിയത്. എന്നാല്‍, 2015ല്‍ എത്തിനില്‍ക്കുമ്പോള്‍ à´ˆ വാഗ്ദാനം 26–28 ശതമാനംവരെയായി തിരുത്തപ്പെട്ടിരിക്കുന്നു.  2030 വരെ ബഹിര്‍ഗമനം ഉയര്‍ന്ന രീതിയില്‍ത്തന്നെ തുടരുമെന്നും അതിനുശേഷം വെട്ടിച്ചുരുക്കല്‍ ആരംഭിക്കുമെന്നും ചൈന അറിയിച്ചു. ഇക്കാലയളവിനുള്ളില്‍ 1000 ഗിഗാവാട്ട് കാര്‍ബണ്‍ വിമുക്ത ഊര്‍ജം ചൈനയ്ക്ക് ഉല്‍പ്പാദിപ്പിക്കേണ്ടതുണ്ട്. യൂറോപ്യന്‍ യൂണിയനുകളും 2030ഓടെ കാര്‍ബണ്‍വിമുക്ത ഊര്‍ജം ഉല്‍പ്പാദിപ്പിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വികസ്വര രാജ്യമായ ഇന്ത്യ 33–35 ശതമാനംവരെ കുറയ്ക്കാമെന്ന് ഉച്ചകോടിക്കുമുമ്പ് വ്യക്തമാക്കിയത് അല്‍പം കൂടിപ്പോയി എന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഐപിസിസി(ഇന്റര്‍ ഗവര്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ളൈമറ്റ്ചേഞ്ച്)  വിലയിരുത്തല്‍പ്രകാരം ആഗോള താപനിലയില്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് വര്‍ധന മറികടക്കാതിരിക്കണമെങ്കില്‍ 2050–ഓടെ 2010ലെ നിലവാരത്തിന്റെ 40 മുതല്‍ 70% വരെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കേണ്ടത് അനിവാര്യമാണ്. 2100–ഓടെ പൂര്‍ണമായും ഹരിതസാങ്കേതികതയിലേക്ക് മാറേണ്ട സാഹചര്യവും ഉണ്ടാകേണ്ടതുണ്ട്്. à´ˆ ലക്ഷ്യപ്രാപ്തിയിലേക്കു നീങ്ങുന്നതിന് വികസിത രാജ്യങ്ങളുടെ  നിലപാടുകള്‍ പ്രതിബന്ധം സൃഷ്ടിക്കുന്നു.വികസിത രാജ്യങ്ങളായ യുഎസ് 5400 à´—à´¿à´—à´¾ ടണ്‍, യൂറോപ്യന്‍ യൂണിയന്‍ 3800 à´—à´¿à´—à´¾ ടണ്‍, ചൈന  8500 à´—à´¿à´—à´¾ ടണ്‍, റഷ്യ 1800 à´—à´¿à´—à´¾ ടണ്‍, ജപ്പാന്‍ 1300 à´—à´¿à´—à´¾ ടണ്‍,   ഇന്ത്യ 1900 à´—à´¿à´—à´¾ ടണ്‍,  എന്നിങ്ങനെയാണ് കണക്ക്. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ കാര്യത്തില്‍ ഇന്ത്യക്ക് നാലാം സ്ഥാനമാണുള്ളത്. പ്രതിശീര്‍ഷ കാര്‍ബണ്‍ ബഹിര്‍ഗമനം എന്ന നിരക്ക് നോക്കിയാല്‍ ചൈനയുടെയും ഇന്ത്യയുടെയും ബഹിര്‍ഗമനം വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണെന്നുകാണാം. ലോകജനസംഖ്യയുടെ  19 ശതമാനം മാത്രം വസിക്കുന്ന വികസിത രാജ്യങ്ങളാണ് കൂടുതല്‍ ഉത്തരവാദികള്‍ എന്നുകാണാം.
  
എങ്ങനെ കുറയ്ക്കാം? 
കാര്‍ബണ്‍ ഉല്‍സര്‍ജനം സംബന്ധിച്ച് നിലവിലുള്ള ധാരണകളെല്ലാം ഫോസില്‍ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം അടിസ്ഥാനമാക്കിയാണ്. കാര്‍ബണ്‍ ഉല്‍സര്‍ജനതോത് കുറയ്ക്കുന്നതോടൊപ്പംതന്നെ ഫോസില്‍ ഇന്ധനങ്ങള്‍ അമിതമായി ഉപയോഗിക്കുന്ന സാങ്കേതിക മേഖലകളില്‍ കാലക്രമേണ ഇവയുടെ ഇല്ലായ്മമൂലം സ്വാഭാവികമായും ഉണ്ടാകാനിടയുള്ള സ്തംഭാനവസ്ഥ ഒഴിവാക്കാനാവുന്ന ഒരേയൊരു മാര്‍ഗവും കാര്‍ബണ്‍ ഇതര പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളുടെ ഉപഭോഗം കണ്ടെത്തുകയെന്നതാണ്. ഇന്ത്യയുടെ താല്‍പ്പര്യവും അതുതന്നെയാണ്. എന്നാല്‍ പാരീസില്‍, നിലവിലെ ഊര്‍ജ ഭീമന്മാരുടെ താല്‍പ്പര്യങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും ഇന്ത്യ വഴങ്ങിക്കൊടുക്കുമോ എന്നതാണ്് ചോദ്യം.
വിവേചനം
ഹരിതഗൃഹവാതക ഉല്‍സര്‍ജനത്തിന്റെ തോത് 2020നുശേഷം വെട്ടിച്ചുരുക്കേണ്ടിവരുമ്പോള്‍ അതിന്റെ നിരക്ക് ധനികരാഷ്ട്രങ്ങള്‍ക്കും ദരിദ്രരാഷ്ട്രങ്ങള്‍ക്കും ഒരേപോലെയാകാന്‍പാടില്ല എന്ന നിലപാട് ഇന്ത്യ പാരീസില്‍ സ്വീകരിക്കേണ്ടതുണ്ട്. തന്നെയുമല്ല, കാര്‍ബണ്‍ ഉല്‍സര്‍ജനതോത് കുറഞ്ഞ സാങ്കേതികവിദ്യകള്‍ ഇതുവരെ കൈമാറ്റംചെയ്യപ്പെട്ടിട്ടില്ലെന്നും, സംശുദ്ധ കാലാവസ്ഥാ പുനഃസ്ഥാപനാര്‍ഥം ദരിദ്ര–വികസ്വര രാഷ്ട്രങ്ങള്‍ക്ക് നല്‍കുന്നതിലേക്ക് ലക്ഷ്യമിട്ടിരുന്ന 100 ബില്യണ്‍ ഡോളറിന്റെ ഫണ്ട് ഉദ്ദേശിച്ച രീതിയില്‍ ഇതേവരെ സമാഹരിക്കാനായിട്ടില്ലെന്നുമുഉള്ള വസ്തുതകളെ ഉച്ചകോടിയില്‍ ഇന്ത്യ ശക്തമായി മുന്നോട്ടുവയ്ക്കേണ്ടതുണ്ട്. ആറുവര്‍ഷം മുമ്പ് കോപ്പന്‍ഹേഗണിലാണ് 100 ബില്യണ്‍ ഡോളറിന്റെ ഫണ്ട് സമാഹരണം ധാരണയായത്. തുടര്‍ന്നു നടന്ന ഉച്ചകോടികളിലെല്ലാംതന്നെ ഈ വിഷയം വേണ്ടത്ര ഗൌരവത്തോടെ ചര്‍ച്ചചെയ്യപ്പെട്ടില്ല. ഇതേവരെ സമാഹരിക്കാനായത് 10.2 ബില്യണ്‍ ഡോളറിന്റെ ഫണ്ട് മാത്രമാണ്. ഹരിതസാങ്കേതിക വിദ്യകള്‍ നടപ്പാക്കാനും കാര്‍ബണ്‍ ഉല്‍സര്‍ജനതോത് കുറയ്ക്കാനും വികസ്വര–അവികസിത രാഷ്ട്രങ്ങള്‍ തുനിയുന്നപക്ഷം അവര്‍ക്ക് ഉണ്ടാകാവുന്ന എല്ലാവിധ നഷ്ടങ്ങള്‍ക്കും പരിഹാരം കണ്ടെത്തേണ്ടത് ഈ ഫണ്ടില്‍നിന്നാണ്. ഫണ്ട് സമാഹരണത്തിലെയും വിനിയോഗത്തിലെയും സുതാര്യതയാണ് മറ്റൊരു പ്രശ്നം. ധനികരാഷ്ട്രങ്ങളാകട്ടെ ഈ ഫണ്ടിലേക്കുള്ള ദാതാക്കളുടെ എണ്ണം പരമാവധി കുറയ്ക്കുവാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ വികസ്വര രാഷ്ട്രങ്ങളെക്കൂടി ദാതാക്കളുടെ ഗണത്തില്‍പ്പെടുത്താനുള്ള നീക്കം നടക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള നീക്കം ഇന്ത്യ ചെറുക്കുമോ എന്ന് ലോകം ഉറ്റുനോക്കുന്നു.
ഇന്ത്യന്‍ സാഹചര്യം
കാര്‍ബണ്‍ ഉല്‍സര്‍ജനതോത് കുറയ്ക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത് പുനരുപയോഗയോഗ്യ ഊര്‍ജസ്രോതസ്സുകള്‍ കണ്ടെത്തുകയെന്നതാണ്. 2020ഓടെ 175 ഗിഗാവാട്ട് ശേഷിയുള്ള ഇത്തരം ഊര്‍ജസ്രോതസ്സുകള്‍ കണ്ടെത്തിയേ തീരു. ഇക്കാര്യം അനുമാനിത ദേശീയ വിഹിതത്തില്‍ (INDC: Intended Nationality Determined Contribution)  ഇന്ത്യ പരാമര്‍ശിച്ചിട്ടുണ്ട്. ദേശീയ സൌരോര്‍ജമിഷന് 100 ഗിഗാവാട്ട് സൌരോര്‍ജം ഉല്‍പ്പാദിപ്പിക്കാനാവും എന്നും പ്രതീക്ഷിക്കുന്നു. 

എന്താണ് ഐഎന്‍ഡിസി? 
2015 ഒക്ടോബറില്‍ കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനമന്ത്രാലയം ഇന്ത്യയുടെ അനുമാനിത ദേശീയവിഹിതം (INDC) ) സംബന്ധിച്ച വിശദാംശങ്ങള്‍ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച യു എന്‍ രൂപരേഖാസമിതി  (UNFCCC) മുമ്പാകെ സമര്‍പ്പിച്ചു. ഇതുപ്രകാരം 2030–ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം 2005ലെ നിലവാരത്തില്‍നിന്ന് 33 മുതല്‍ 35 ശതമാനംവരെ വെട്ടിക്കുറയ്ക്കുമെന്ന് ഇന്ത്യ വെളിപ്പെടുത്തുന്നു. ഇത് ഇന്ത്യയുടെ പരിമിതികള്‍ കണക്കിലെടുക്കാതെയുള്ളതും അമേരിക്കന്‍ വിധേയത്വവുമാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. 

ഏറെ കൊട്ടിഘോഷിച്ച് നടത്തപ്പെടുന്ന കാലാവസ്ഥാ ഉച്ചകോടികളൊന്നുംതന്നെ അവയുടെ യഥാര്‍ഥ ലക്ഷ്യപ്രാപ്തി കൈവരിക്കുന്നില്ലായെന്നതാണ് വാസ്തവം. കാലാവസ്ഥാ വ്യതിയാനവും അതിന്റെ പാര്‍ശ്വഫലങ്ങളും ആസന്നഭാവിയില്‍ കൂടുതല്‍ രൂക്ഷമാകുമെന്നറിഞ്ഞിട്ടുപോലും സ്വാര്‍ഥതാല്‍പ്പര്യങ്ങളുടെ പേരില്‍ നീക്കുപോക്കുകള്‍ക്കുവേണ്ടി ഒന്നും നടപ്പാക്കാനാവാതെ പിരിയാനാണ് ഇത്തരം കൂട്ടുചേരലുകളുടെ ദുര്‍വിധി. വികസിത രാഷ്ട്രങ്ങളുടെ സമ്മര്‍ദങ്ങള്‍ക്കുമുമ്പില്‍ വികസ്വര–ദരിദ്ര രാഷ്ട്രങ്ങള്‍ മുട്ടുമടക്കേണ്ടിവരുന്ന ഗതികേടിലാണ് ഇവയെല്ലാംതന്നെ പര്യാവസാനിക്കാറുള്ളത്. പ്രകൃതിയെ മറന്നുള്ള വിവേകരഹിത വികസനം എന്ന രീതിവിട്ട് 'സുരക്ഷിത വികസനവും സംശുദ്ധ പ്രകൃതിയും' എന്നതാകണം ഇത്തരം ഉച്ചകോടികളുടെ ആദ്യന്തിക ലക്ഷ്യം.
(കാലാവസ്ഥാ ഗവേഷകനാണ് ലേഖകന്‍) 
csgopan@gmail.com

Related News