Loading ...

Home National

ആദായ നികുതി സ്ലാബില്‍ മാറ്റമില്ല; രണ്ടു കോടി മുതല്‍ അഞ്ചു കോടി വരെ വരുമാനക്കാര്‍ക്ക് മൂന്നു ശതമാനം സര്‍ച്ചാര്‍ജ്; അഞ്ചു കോടിക്കു മുകളില്‍ ഏഴു ശതമാനം വര്‍ധന

ന്യൂഡെല്‍ഹി: ( 05.07.2019) രണ്ടാം മോഡി മന്ത്രിസഭയുടെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങള്‍;

*ആദായ നികുതി സ്ലാബില്‍ മാറ്റമില്ല. രണ്ടു കോടി മുതല്‍ അഞ്ചു കോടി വരെ വരുമാനക്കാര്‍ക്ക് മൂന്നു ശതമാനം സര്‍ച്ചാര്‍ജ്. അഞ്ചു കോടിക്കു മുകളില്‍ ഏഴു ശതമാനം വര്‍ധന.

*ഓഹരി വിപണി താഴേക്ക്, സെന്‍സെക്‌സ് 353 പോയിന്റ് താഴ്ന്നു. 39,554 ലാണ് വ്യാപാരം. നിഫ്റ്റി 112 പോയിന്റ് താഴ്ന്ന് 11839 ലെത്തി.

*ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു വര്‍ഷം ഒരു കോടി രൂപയിലധികം പണമായി പിന്‍വലിച്ചാല്‍ രണ്ട് ശതമാനം ടിഡിഎസ് ഈടാക്കും

*റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ് അനുവദിക്കുന്നതിന് നിര്‍ദേശം. നിലവില്‍ 120 കോടിയലധികം ആളുകള്‍ക്ക് ആധാര്‍ കാര്‍ഡുണ്ടെന്ന് മന്ത്രി

*കാഴ്ച പരിമിതിയുള്ളവര്‍ക്ക് പെട്ടെന്ന് തിരിച്ചറിയുന്ന ഒന്ന്,രണ്ട്, അഞ്ച്, 10,20 രൂപയുടെ പുതിയ കോയിനുകള്‍ പുറത്തിറക്കും

Related News