Loading ...

Home National

നവ ഇന്ത്യക്കുള്ള ബജറ്റെന്ന് പ്രധാനമന്ത്രി

ഡല്‍ഹി : നവ ഇന്ത്യക്കുള്ള ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്യത്തിന്റെ വികസനം വേഗത്തിലാക്കുന്ന ബജറ്റെന്നും മോദി വ്യക്തമാക്കി.എല്ലാവരെയും ഒരുപോലെ ലക്ഷ്യമിടുന്നു.അതേസമയം കേന്ദ്ര ബജറ്റിനെതിരെ ആരോപണവുമായി കേരളത്തില്‍നിന്നുള്ള എംപിമാര്‍ രംഗത്തെത്തി. കഴിഞ്ഞ മോദി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ മാത്രമാണ് ബജറ്റില്‍ പറഞ്ഞതെന്നും കോര്‍പ്പറേറ്റ് കമ്ബനികള്‍ക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന തരത്തിലുള്ള ബജറ്റാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ആഗോളവിപണിയില്‍ ക്രൂഡോയിലിന്റെ വില താഴ്ന്നുവെങ്കിലും ബജറ്റില്‍ ഇന്ധനവില വര്‍ദ്ധിക്കുകയാണ് ഉണ്ടായത്. ഇതോടെ കേരളം പോലുള്ള സംസ്ഥാനങ്ങളിലെ സാധാരണക്കാരായ ജനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന ക്രൂരതയാണ് വെളിപ്പെടുന്നതെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങളില്‍ സത്രീ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ നാരി ടു നാരായണി പദ്ധതി പ്രഖ്യാപനം ധനമന്ത്രിയില്‍ നിന്നുണ്ടായി. സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സംരഭങ്ങള്‍ക്ക് പ്രത്യേക സഹായം ഉറപ്പാക്കുമെന്നും നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റിനെ അറിയിച്ചു. വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കുള്ള പലിശയിളവ് എല്ലാ ജില്ലകളിലേക്ക് വ്യാപിപ്പിക്കും. ഓരോ സംഘത്തിലേയും ഒരു വനിതയ്ക്ക് ഒരു ലക്ഷം രൂപ വായ്പ ലഭിക്കും. സാമൂഹിക, സന്നദ്ധ സംഘടനകള്‍ക്കായി ഫണ്ട് ലഭ്യമാക്കുന്നതിന് സോഷ്യല്‍ സ്റ്റോക്ക് എക്സചേഞ്ച് തുടങ്ങും. സാമൂഹ്യപുരോഗതി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സോഷ്യല്‍ സ്റ്റോക്ക് എക്സചേഞ്ചില്‍ ലിസ്റ്റ് ചെയ്യാം. നിര്‍മാണ മേഖലയെ ബാധിച്ചിരിക്കുന്ന പ്രതിസന്ധികള്‍ മറികടക്കാനും ലക്ഷ്യം വച്ച്‌ ഭവന നിര്‍മാണ മേഖലയ്ക്ക് ബജറ്റില്‍ ധനമന്ത്രി പരിഗണന നല്‍കി.

Related News