Loading ...

Home special dish

വളരെ എളുപ്പത്തില്‍ തയ്യാറാക്കാം ചോക്ലേറ്റ് ഓട്‌സ്-ബനാന പാന്‍കേക്ക്

ചേരുവകള്‍: 1. പഴുത്ത പഴം - ഒരെണ്ണം 2. മുട്ട - ഒരെണ്ണം 3. പൊടിച്ച ഓട്‌സ് - 4 ടേബിള്‍സ്പൂണ്‍ 4. വാനില എസന്‍സ് - കാല്‍ ടീസ്പൂണ്‍ 5. ശര്‍ക്കരപ്പൊടി അഥവാ പ്ലം ഷുഗര്‍ - ഒരു ടീസ്പൂണ്‍ 6. കൊക്കോ പൗഡര്‍ - 2 ടീസ്പൂണ്‍ 7. ബേക്കിങ് പൗഡര്‍ - ഒരുനുള്ള് 8. ഉപ്പ് - ഒരുനുള്ള് 9. വെണ്ണ അല്ലെങ്കില്‍ എണ്ണ - ഒരു ടേബിള്‍സ്പൂണ്‍ തയ്യാറാക്കുന്ന വിധം: ഒരു മിക്‌സിയുടെ ജാറിലേക്ക് തൊലികളഞ്ഞ് കഷണങ്ങളാക്കിയ പഴം, മുട്ട, വാനില എസന്‍സ്, ശര്‍ക്കരപ്പൊടി എന്നിവ ഇട്ട് നന്നായി അടിച്ചെടുക്കുക. ഈ മിശ്രിതം ഒരു ബൗളിലോട്ട് മാറ്റുക. ഇതിലേക്ക് പൊടിച്ച ഓട്‌സ്, കൊക്കോ പൗഡര്‍, ബേക്കിങ് പൗഡര്‍, ഉപ്പ് എന്നിവ അരിപ്പവഴി അരിച്ച്‌ ചേര്‍ക്കുക. ഒരു മെറ്റല്‍സ്പൂണ്‍ ഉപയോഗിച്ച്‌ നന്നായി യോജിപ്പിക്കുക. മാവ് തയ്യാറായാല്‍ ഒരു നോണ്‍സ്റ്റിക് തവ ചെറിയ തീയില്‍ ചൂടാക്കാന്‍ വയ്ക്കുക. നോണ്‍ സ്റ്റിക് തവ ഇല്ലെങ്കില്‍ ഉപയോഗിക്കുന്ന പാനില്‍ അല്‍പ്പം വെണ്ണ പുരട്ടുന്നത് പാന്‍ കേക്ക് അടിയില്‍ പിടിക്കാതിരിക്കാന്‍ സഹായിക്കും. തവ ചൂടായാല്‍ മൂന്ന് ടേബിള്‍സ്പൂണ്‍ മാവ് ഒഴിക്കുക. പാന്‍കേക്ക് ഒരുവശം വേവിച്ചെടുക്കുക. ഒരുവശം വെന്തുകഴിഞ്ഞുവെന്ന് തോന്നുമ്ബോള്‍ തിരിച്ചിട്ട് മറുവശവും വേവിക്കുക. മാവ് നല്ല പാകത്തിലാണെങ്കില്‍ പാന്‍കേക്കുകള്‍ക്ക് മുകളില്‍ കുമിളകള്‍ രൂപപ്പെടും. ഈ സമയത്താണ് തിരിച്ചിടേണ്ടത്. മറുവശവും ഇതുപോലെ വേവിച്ചെടുക്കുക. ഇതുപോലെ ഉണ്ടാക്കിയ പാന്‍കേക്സ് മേപ്പിള്‍ സിറപ്പ്, ഹണി, ചോക്ലേറ്റ് സിറപ്പ്, പീനട്ട് ബട്ടര്‍ എന്നിവ കൂട്ടി ആസ്വദിക്കാം

Related News