Loading ...

Home sports

രോഹിത്തിന്റെ സിക്‌സ് ചെന്നുപതിച്ചത് മീനയുടെ മുഖത്ത്

ചെസ്റ്റര്‍ ലീ സ്ട്രീറ്റ്: ഇന്ത്യ-ബംഗ്‌ളാദേശ് ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച്‌ ആയത് രോഹിത് ശര്‍മ. മിന്നും ഫോം തുടരുന്ന രോഹിത് ശര്‍മ ഈ ലോകകപ്പിലെ നാലാം സെഞ്ചുറിയാണ് ബംഗ്‌ളാദേശിനെതിരേ നേടിയത്. ഏഴ് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 92 പന്തില്‍ 104 റണ്‍സ് രോഹിത്തിന്റെ ബാറ്റില്‍നിന്ന് പിറന്നു. എന്നാല്‍, അതില്‍ ഒരു സിക്‌സ് ചെന്നു പതിച്ചത് ഗാലറിയില്‍ ഇരുന്ന മീന എന്ന ആരാധികയുടെ മുഖത്ത്.
പന്ത് കൈപ്പിടിയിലൊതുക്കാന്‍ ഒരു ആരാധകന്‍ ശ്രമിച്ച്‌ പരാജയപ്പെട്ടതാണ് പിന്നിലിരുന്ന മീനയുടെ മുഖത്ത് പന്ത് കൊള്ളാന്‍ കാരണം. മത്സരശേഷം ഈ ആരാധികയെ കണ്ട് സ്‌നേഹസമ്മാനം നല്കാന്‍ രോഹിത് തയാറായി. തന്റെ ഓട്ടോഗ്രാഫ് അടങ്ങിയ തൊപ്പിയാണ് രോഹിത് മീനയ്ക്കു സമ്മാനിച്ചത്. തന്റെ ഷോട്ട് ആരാധികയുടെ മുഖത്തുകൊണ്ടെന്ന് സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍ നിന്ന് അപ്പോള്‍ത്തന്നെ മനസിലാക്കിയ രോഹിത്, അതാരാണെന്ന് കണ്ടെത്തുകയും മത്സരശേഷം അവര്‍ക്കരികിലെത്തി ഓട്ടോഗ്രാഫ് പതിച്ച തൊപ്പി നല്‍കുകയുമായിരുന്നു. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും അധികം സിക്‌സര്‍ പറത്തുന്ന റിക്കാര്‍ഡില്‍ എം.എസ്. ധോണിയെ പിന്തള്ളി രോഹിത് വീണ്ടും ഒന്നാമതെത്തി. രോഹിത്തിന് 230ഉം ധോണിക്ക് 228ഉം സിക്‌സറുകളാണുള്ളത്.

Related News