Loading ...

Home India

അഞ്ചുദിവസം തുടര്‍ച്ചയായി പെയ്തമഴ ആറാംദിവസം വിട്ടു നിന്നപ്പോള്‍ മുംബൈ മഹാനഗരം സാധാരണനിലയിലേക്ക്

മുംബൈ: അഞ്ചുദിവസം തകര്‍ത്താടിയ മഴ ആറാംദിവസം ഒഴിഞ്ഞു നിന്നതോടെ മുംബൈ മഹാനഗരവും ജനജീവിതവും സാധാരണനിലയിലേക്കെത്തി. ചൊവ്വാഴ്ച വൈകീട്ടോടെത്തന്നെ മഴയുടെ ശക്തി കുറഞ്ഞിരുന്നു. എന്നാല്‍ റയില്‍വേപ്പാളങ്ങളിലും മറ്റും കെട്ടിക്കിടന്ന വെള്ളം ഒഴിഞ്ഞു പോകാന്‍ താമസിച്ചതും മോട്ടോര്‍ ബോക്സില്‍ വെള്ളംകയറിയതു മൂലം ലോക്കല്‍ ട്രയിനുകള്‍ ഓടിക്കാന്‍ കഴിയാതായതുമാണ് യാത്രക്കാര്‍ക്ക് ദുരിതമായത്. എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചെയോടെ ഈ വണ്ടികളെല്ലാം നീക്കുകയും വെള്ളം ഒഴിഞ്ഞുപോകുകയുംചെയ്തതോടെ നഗരം സാധാരണനിലയിലേക്കെത്തി. മൂന്നുദിവസത്തെ അവധിക്കുശേഷം പല ഓഫീസുകളിലും ബുധനാഴ്ച ഹാജര്‍നില ഉയര്‍ന്നു. ജൂലായ് മൂന്നിന് വൈകീട്ടോടെ മഴ വീണ്ടും ശക്തമാകുമെന്ന് നേരത്തെ കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളതിനാല്‍ അധികപേരും നേരത്തെ ജോലി അവസാനിപ്പിക്കുകയുംചെയ്തു. എല്ലാ സ്കൂളുകളും തുറന്നുപ്രവര്‍ത്തിച്ചു.

Related News