Loading ...

Home sports

പുലിസിചിന് ഇരട്ട ഗോള്‍, അമേരിക്ക ഗോള്‍ഡ് കപ്പ് ഫൈനലില്‍

നിലവിലെ ചാമ്ബ്യന്മാരായ അമേരിക്ക ഗോള്‍ഡ് കപ്പിന്റെ ഫൈനലില്‍ കടന്നു. ഇന്ന് പുലര്‍ച്ചെ നടന്ന സെമി ഫൈനലില്‍ ജമൈക്കയെ തകര്‍ത്താണ് അമേരിക്ക ഫൈനലിലേക്ക് എത്തിയത്. യുവതാരം പുലിസിചിന്റെ ഇരട്ട ഗോളിന്റെ ബലത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാ‌ണ് അമേരിക്ക വിജയിച്ചത്. കഴിഞ്ഞ ഗോള്‍ഡ് കപ്പ് ഫൈനലിന്റെ ആവര്‍ത്തനമായിരുന്നു ഈ മത്സരം. മത്സരത്തില്‍ തുടക്കം മുതല്‍ അമേരിക്കയുടെ ആധിപത്യമായിരുന്നു. കളിയുടെ ഒമ്ബതാം മിനുട്ടില്‍ തന്നെ മക്കെന്നെയിലൂടെ അമേരിക്ക മുന്നില്‍ എത്തി. രണ്ടാം പകുതിയിലായിരുന്നു പുലിസിചിന്റെ രണ്ടു ഗോളുകളും പിറന്നത്. 52ആം മിനുട്ടിലും 87ആം മിനുട്ടിലുമായിരുന്നു പുലിസിചിന്റെ ഗോളുകള്‍. നിക്കോള്‍സണാണ് ജമൈക്കയുടെ ആശ്വാസ ഗോള്‍ നേടിയത്. ഫൈനലില്‍ മെക്സിക്കോയെ ആകും അമേരിക്ക നേരിടുക. ഇന്നലെ ഹെയ്തിയെ തോല്‍പ്പിച്ചായിരുന്നു മെക്സിക്കോ ഫൈനലിലേക്ക് കടന്നത്.

Related News