Loading ...

Home National

രാജ്യത്തിന്റെ സാമ്ബത്തിക സര്‍വ്വേ റിപ്പോര്‍ട്ട്; ധനമന്ത്രി ഇന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും സമര്‍പ്പിക്കും

ന്യൂഡല്‍ഹി; ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ സാമ്ബത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ഇരു സഭകളുടെയും മുന്നില്‍ വയ്ക്കും. നാളെ പൊതു ബജറ്റ് അവതരിപ്പിയ്ക്കുന്നതിന് മുന്നോടിയായാണ് സര്‍വ്വേ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്. ജിഡിപി നിരക്ക് 5.8 ശതമാനമായി കുറഞ്ഞപ്പോള്‍ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി, ഈ കണക്കുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അവതരിപ്പിയ്ക്കുന്ന സാമ്ബത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ആയത്‌കൊണ്ട് തന്നെ തന്നെ രാജ്യത്തിന്റെ വളര്‍ച്ച സംമ്ബന്ധിച്ച വ്യക്തമായ സൂചന ലഭിക്കുമെന്നാണ് കരുതുന്നത്. നിര്‍മ്മല സീതാരാമന്‍ ധനകാര്യ മന്ത്രാലയത്തില്‍ ചുമതലയെറ്റ ദിവസമാണ് ആഭ്യന്തര ഉത്പാദനത്തെ സംബന്ധിച്ചും തൊഴില്‍ നിരക്കിനെക്കുറിച്ചുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഉത്പാദന കാര്‍ഷിക മേഖലകളിലെ തകര്‍ച്ചയാണ് ആഭ്യന്തര ഉത്പാദനത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് സൂചന. ഉപഭോക്തൃ ഡിമാന്റിലും കാര്യമായ കുറവ് ഇക്കാരണം കൊണ്ട് രാജ്യത്ത് ഉണ്ടായി. ഇത് ഉത്പാദന മേഖലയെയും ബാധിച്ചിട്ടുണ്ടെന്നാണ് നിഗമനം ഏപ്രിലില്‍ വ്യാവസായിക ഉത്പാദനം നെഗറ്റീവ് ആയിരുന്നു. ഇതടക്കമുള്ള കാര്യങ്ങളിലെ യഥാര്‍ത്ഥ സ്ഥിതിവിവരമാകും സാമ്ബത്തിക സര്‍വ്വേയില്‍ പങ്ക് വയ്ക്കുക. ജി.എസ്.ടി യുമായ് ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടാന്‍ സാധിച്ചെന്ന സര്‍ക്കാരിന്റെ അവകാശവാദത്തിന്റെ സത്യാവസ്ത എന്തെന്നതും സാമ്ബത്തിക സര്‍വ്വേയില്‍ ഉണ്ടാകും. നാളെ അവതരിപ്പിയ്ക്കുന്ന ബജറ്റിന്റെ ദിശ എങ്ങോട്ടാണെന്ന സൂചനയും ഇന്നത്തെ സാമ്ബത്തിക സര്‍വ്വേ നല്‍കും. പലിശ നിരക്കില്‍ കുറവു വരുത്തുകയോ, ഉത്പാദകര്‍ക്ക് നികുതി ഇളവ് നല്‍കുകയോ ചെയ്യുകയെന്ന രീതി ധനമന്ത്രി കൈകൊള്ളുമോ എന്നതാണ് നാളത്തെ ബജറ്റില്‍ സാമ്ബത്തിക ലോകം ഉറ്റ് നോക്കുന്നത് . ധനക്കമ്മിയുടെ നിബന്ധനകള്‍ ഉള്ളതുകൊണ്ട് ഇത് എളുപ്പത്തില്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിയുകയുമില്ല. സര്‍ക്കാരിന്റെ പൊതുചിലവ് വര്‍ധിപ്പച്ചുകൊണ്ട് സമ്ബദ് വ്യവസ്ഥയില്‍ ചലനങ്ങള്‍ ഉണ്ടാക്കുന്നതിലുള്ള നടപടികള്‍ക്കും പരിമിതികളുണ്ട്. ഇക്കാര്യത്തിലെ സര്‍ക്കാര്‍ നയവും സാമ്ബത്തിക സര്‍വ്വേ വ്യക്തമാക്കും.

Related News