Loading ...

Home sports

കോപ്പ അമേരിക്ക; ഫൈനലില്‍ പെറു ബ്രസീലിനെ നേരിടും

പോര്‍ട്ടോ അലെഗ്രൊ: കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിന്റെ എതിരാളികള്‍ പെറു. സെമി ഫൈനലില്‍ ചിലിയെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പെറു ഫൈനലില്‍ കടന്നത്. എഡിസണ്‍ ഫ്ലോറിസ്, യോഷിമര്‍ യോടണ്‍, പൗലോ ഗെറേറോ എന്നിവരാണ് പെറുവിന് വേണ്ടി സ്കോര്‍ ചെയ്തത്. 21-ആം മിനിറ്റില്‍ എഡിസണ്‍ ഫ്ലോറിസാണ് ആദ്യ ഗോള്‍ നേടിയത്. 38-ആം മിനിട്ടില്‍ യോഷിമര്‍ യോടണ്‍ രണ്ടാം ഗോള്‍ നേടി. പൗലോ ഗൊറോറ അവസാന നിമിഷത്തില്‍ മൂന്നാം ഗോള്‍ സ്കോര്‍ ചെയ്തു. ഒന്നാം സെമിയില്‍ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീല്‍ ഫൈനലില്‍ പ്രവേശിച്ചത്. 1975ന് ശേഷം ആദ്യമായാണ് പെറു കോപ്പയുടെ ഫൈനലില്‍ കടക്കുന്നത്. ഞായറാഴ്ചയാണ് ഫൈനല്‍.

Related News