Loading ...

Home National

ലോക്‌സഭയില്‍ ബിജെപി എംപിമാരുടെ ഹാജര്‍നില : അതൃപ്തി പ്രകടിപ്പിച്ചും ശാസിച്ചും പ്രധാനമന്ത്രി

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം നടന്ന ആദ്യ പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തില്‍ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാര്‍ക്കെതിരെ അസംതൃപ്തി പ്രകടിപ്പിച്ചത്. പാര്‍ലമെന്റില്‍ എംപിമാര്‍ കൃത്യമായി ഹാജരാകാത്തതാണ് പ്രധാനമന്ത്രിയുടെ അതൃപ്തിയ്ക്ക് കാരണമായത്. പാര്‍ട്ടി എംപിമാര്‍ നിയമനിര്‍മ്മാണ വേളയില്‍ നിര്‍ബന്ധമായും ലോക്‌സഭയില്‍ ഹാജരാകാന്‍ പ്രധാനമന്ത്രി ആവശ്യപ്പെടുകയും ചെയ്തു. 'നിങ്ങള്‍ തിരഞ്ഞെടുപ്പില്‍ രണ്ട് ലക്ഷം വോട്ടുകള്‍ക്ക് വിജയിച്ചെങ്കിലും നിങ്ങളുടെ ഉറ്റസുഹൃത്ത് വോട്ട് ചെയ്തിട്ടില്ലെന്ന് മനസിലാക്കിയാല്‍ നിങ്ങള്‍ക്ക് എന്തു തോന്നും? നിങ്ങളുടെ നിയോജകമണ്ഡലത്തില്‍ പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായുടെ റാലി അവസാന നിമിഷം റദ്ദാക്കിയാല്‍ നിങ്ങള്‍ക്ക് എന്തു തോന്നും? ' പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി എംപിമാരോട് ചോദിച്ചു, നിങ്ങള്‍ ലോക്‌സഭയില്‍ നിന്ന് നിര്‍ണ്ണായക സമയത്ത് വിട്ടുനിന്നാല്‍ ഭരണ നേതൃത്വവും ചിന്തിക്കുന്നത് ഇങ്ങനെയായിരിക്കും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു. പാര്‍ലമെന്റില്‍ നല്ല സാന്നിധ്യമുണ്ടായതിന് എല്‍ജെപി എംപി ചിരാഗ് പാസ്വാന്റെ മാതൃകയും പ്രധാനമന്ത്രി ഉദ്ധരിച്ചു. പാര്‍ലമെന്റ് സംവാദങ്ങളില്‍ പങ്കെടുക്കാന്‍ ഒരു പ്രശ്‌നത്തിന് എങ്ങനെ തയ്യാറാകാമെന്ന് അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ ബിജെപി എംപിമാരോട് ഉപദേശിച്ചു . ജൂണ്‍ 21 ന് ലോക്‌സഭയില്‍ ട്രിപ്പിള്‍ ത്വലാഖ് ബില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള വോട്ടെടുപ്പ് വേളയില്‍ ബിജെപി എംപിമാരുടെ ഹാജര്‍ കുറവായതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ സന്ദേശം വന്നത്.
184 വോട്ടുകള്‍ നേടിയാണ് എന്‍ഡിഎ ബില്‍ പാസ്സാക്കിയത്. 74 പേര്‍ ബില്ലിനെ എതിര്‍ത്തുവോട്ടുചെയ്തു.
പാര്‍ലമെന്റിനെ എംപിമാര്‍ക്കുള്ള ഒരു സര്‍വ്വകലാശാലയുമായി മോദി ഉപമിച്ചുവെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത് പഠിക്കാനുള്ള ഏറ്റവും വലിയ അവസരമാണ് ഈ പഠനം ഒരിക്കലും അവസാനിക്കുന്നുമില്ല , ജനങ്ങളുടെ സേവനത്തിനായി സ്വയം സമര്‍പ്പിക്കാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു, അതുവഴി അവര്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ക്ക് പേരുകേട്ടവരാകട്ടെ എന്നും ജോഷി വ്യക്തമാക്കി.

Related News