Loading ...

Home National

ആശങ്കവേണ്ട; തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ജൂണില്‍ 33 ശതമാനത്തിന്റെ കുറവുണ്ടായെങ്കിലും ആശങ്കവേണ്ടെന്നു കേന്ദ്രകൃഷിമന്ത്രി

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ജൂണില്‍ 33 ശതമാനത്തിന്റെ കുറവുണ്ടായെങ്കിലും ആശങ്കവേണ്ടെന്നു കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍;മഴക്കുറവ് നെല്ലുപോലുള്ള ഖാരിഫ് വിളകളെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിരിക്കെയാണ് കാലാവസ്ഥാനിരീക്ഷണവകുപ്പിന്റെ പുതിയ വിലയിരുത്തല്‍ ചൂണ്ടിക്കാട്ടി മന്ത്രിയുടെ പ്രസ്താവന. ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ നല്ല മഴ ലഭിക്കുമെന്നാണു വിലയിരുത്തല്‍. വരള്‍ച്ച ഇന്ത്യയ്ക്കു പുതുമയല്ലെന്നു പറഞ്ഞ മന്ത്രി, ഇപ്പോഴത്തെ വിലയിരുത്തല്‍ കണക്കിലെടുത്താല്‍ അത്തരം ആശങ്കയ്ക്കിടയില്ലെന്നും പറഞ്ഞു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴക്കുറവും വരള്‍ച്ചയ്ക്കുസമാനമായ സാഹചര്യവുമുള്ളതു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഈ മറുപടി ഖാരിഫ് വിളകള്‍ക്ക് ഉടന്‍ തറവില പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.മഴക്കുറവുമൂലം 146.61 ലക്ഷം ഹെക്ടര്‍ സ്ഥലത്തേ കഴിഞ്ഞയാഴ്ചവരെ കര്‍ഷകര്‍ വിളയിറക്കിയിട്ടുള്ളൂ. കഴിഞ്ഞവര്‍ഷം 162.07 ലക്ഷം ഹെക്ടര്‍ സ്ഥലത്തു വിളവിറക്കിയ സ്ഥാനത്താണിത്. രാജ്യത്തെ 50 ശതമാനം കൃഷിയും മഴയെ ആശ്രയിച്ചുള്ളതാണ്.

Related News