Loading ...

Home National

സോണിയ പറയുന്നു, 'സ്വകാര്യവത്​കരണം അരുത്​'

ന്യൂ​ഡ​ല്‍​ഹി: പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ള്‍ സ്വ​കാ​ര്യ​മേ​ഖ​ല​ക്ക്​ തീ​റെ​ഴു​തു​ന്ന​തി​​െന്‍റ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച്‌​ പാ​ര്‍​ല​മ​െന്‍റി​ന്​ മു​ന്ന​റി​യി​പ്പു​മാ​യി കോ​ണ്‍​ഗ്ര​സ്​ മു​ന്‍ അ​ധ്യ​ക്ഷ​ സോ​ണി​യ ഗാ​ന്ധി. ത​​െന്‍റ മ​ണ്ഡ​ല​മാ​യ റാ​യ്​​ബ​റേ​ലി​യി​ല്‍ യു.​പി.​എ സ​ര്‍​ക്കാ​റി​​െന്‍റ കാ​ല​ത്ത്​ വ​ന്‍​തു​ക മു​ട​ക്കി സ്​​ഥാ​പി​ച്ച പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​മാ​യ കോ​ച്ച്‌​ ഫാ​ക്​​ട​റി സ്വ​കാ​ര്യ​വ​ത്​​ക​രി​ക്ക​രു​തെ​ന്ന്​ പു​തി​യ ലോ​ക്​​സ​ഭ​യി​ല്‍ ന​ട​ത്തി​യ ആ​ദ്യ പ്ര​സം​ഗ​ത്തി​ല്‍ സോ​ണി​യ ആ​വ​ശ്യ​പ്പെ​ട്ടു.

ബി.​ജെ.​പി സ​ര്‍​ക്കാ​റി​ല്‍​നി​ന്ന്​ ഭി​ന്ന​മ​ല്ലാ​തെ, മ​ന്‍​മോ​ഹ​ന്‍ സി​ങ്​ ന​യി​ച്ച യു.​പി.​എ സ​ര്‍​ക്കാ​റി​​െന്‍റ കാ​ല​ത്തും പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ഒാ​ഹ​രി വി​റ്റ​ഴി​ക്ക​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. എ​ന്നാ​ല്‍, അ​തി​​െന്‍റ അ​പ​ക​ടം തി​രി​ച്ച​റി​ഞ്ഞ സോ​ണി​യ​യു​ടെ പ്ര​സം​ഗ​മാ​ണ്​ ലോ​ക്​​സ​ഭ​യി​ല്‍ കേ​ട്ട​ത്. പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ളു​ടെ അ​മൂ​ല്യ​മാ​യ ആ​സ്​​തി ചു​ളു​വി​ല​​ക്ക്​ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ചു​രു​ക്കം ചി​ല​രു​ടെ കൈ​ക​ളി​ലേ​ക്ക്​ പോ​കാ​ന്‍ ഇ​ട ന​ല്‍​കു​ന്ന​താ​ണ്​ ഒാ​ഹ​രി വി​ല്‍​പ​ന​യെ​ന്ന്​ സോ​ണി​യ പ​റ​ഞ്ഞു. ആ​യി​ര​ക്ക​ണ​ക്കി​ന്​ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ല്‍ ന​ഷ്​​ട​പ്പെ​ടു​ത്തു​ന്ന​തു കൂ​ടി​യാ​ണി​തെ​ന്നും പൊ​തു​മേ​ഖ​ല സ്​​ഥാ​പ​നം തു​ട​ങ്ങി​യ​തി​​െന്‍റ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ങ്ങ​ള്‍​ക്ക്​ വി​രു​ദ്ധ​മാ​ണ്​ ഒാ​ഹ​രി വി​ല്‍​പ​ന​യെ​ന്നും സോ​ണി​യ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

യു.​പി.​എ സ​ര്‍​ക്കാ​റി​​െന്‍റ കാ​ല​ത്ത്​ തു​ട​ങ്ങി​യ ഏ​റ്റ​വും ന​വീ​ന​മാ​യ കോ​ച്ച്‌​ ​ഫാ​ക്​​ട​റി​യാ​ണ്​ റാ​യ്​​ബ​റേ​ലി​യി​ലേ​ത്. അ​ത്​ പൊ​തു​മേ​ഖ​ല​യി​ല്‍ നി​ല​നി​ര്‍​ത്തേ​ണ്ട​ത്​ നാ​ടി​​െന്‍റ പൊ​തു ആ​വ​ശ്യ​വും ​െതാ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ത്യേ​കാ​വ​ശ്യ​വു​മാ​ണെ​ന്ന്​ സോ​ണി​യ പ​റ​ഞ്ഞു. പൊ​തു​മേ​ഖ​ല ടെ​ലി​കോം ക​മ്ബ​നി​ക​ളാ​യ ബി.​എ​സ്.​എ​ന്‍.​എ​ല്‍, എം.​ടി.​എ​ന്‍.​എ​ല്‍, പ്ര​തി​രോ​ധ സ്​​ഥാ​പ​ന​മാ​യ എ​ച്ച്‌.​എ.​എ​ല്‍ എ​ന്നി​വ സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കാ​നു​ള്ള ശ്ര​മ​വും ഉ​ത്​​ക​ണ്​​ഠ​ജ​ന​ക​മാ​ണെ​ന്ന്​ സോ​ണി​യ കൂ​ട്ടി​ച്ചേ​ര്‍​ത്തു. കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള യു.​ഡി.​എ​ഫ്​ എം.​പി​മാ​ര്‍ വ​ലി​യ കൈ​യ​ടി​യോ​ടെ​യാ​ണ്​ സോ​ണി​യ​യു​ടെ പ്ര​സം​ഗം കേ​ട്ട​ത്.

Related News