Loading ...

Home Music

പനിനിര്‍ മഴ പൂമഴ തേന്‍മഴ - ഇ.ജി.വസന്തന്‍

കാത്തിരുന്ന് കാത്തിരുന്ന് ആദ്യമായി മഴയെത്തുമ്പോള്‍ അത് ആഹ്ലാദമായി മനസ്സിലേക്ക് പതുക്കെ പെയ്തിറങ്ങുന്നതായിത്തോന്നും. മുറ്റത്തേക്കിറങ്ങി മഴ നനയാനും à´† മഴയില്‍ തുള്ളിച്ചാടാനും കൊതി തോന്നുന്നതും സ്വാഭാവികം. 

മഴയുള്ള ഒരു ദിവസമാണ് കുട്ടിള്‍ക്കായുള്ള ഒരു സാഹിത്യ ശില്പശാലയില്‍ ഞാന്‍ പങ്കെടുക്കുന്നത്. പുറത്ത് മഴ ചാറിക്കൊണ്ടിരിക്കുകയാണ്. അന്നവിടെ അവതരിപ്പിക്കപ്പെട്ട കവിതകള്‍ ഞങ്ങളെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. കാരണം മറ്റൊന്നുമല്ല. ഏതാണ്ടെല്ലാ കവിതകളിലും മഴയുണ്ടായിരുന്നു. 

മുതിര്‍ന്നവര്‍ക്കും മഴ ആവേശവും ഉന്മേഷവും ആനന്ദവുമാണ്. ഒരു മഴക്കവിതയെങ്കിലും എഴുതാത്ത കവിയുണ്ടാകുമെന്ന് തോന്നുന്നില്ല. മഴക്കവിതകള്‍ എന്ന പേരില്‍തന്നെ എത്രയോ കവിതാസമാഹാരങ്ങള്‍ പുറത്തിറങ്ങിയിരിക്കുന്നു.

സിനിമയിലെ മഴപ്പാട്ടുകള്‍ കണ്ടും കേട്ടും നാം ഏറെ ആസ്വദിച്ചവരാണ്. ഭാഷ ഏതായാലും നായികയുടെയും (നായകന്റെയും) മഴയില്‍ കുതിര്‍ന്ന മേനിയഴകു കാണിച്ച് കാണികളെ ആകര്‍ഷിക്കുക എന്ന ബോക്‌സോഫീസ് വിപണന തന്ത്രമാണ് സിനിമയില്‍ പലപ്പോഴും കണ്ടിട്ടുള്ളത്. മോരാ നാം ജോക്കര്‍ എന്ന ചിത്രത്തില്‍ ഇടിയും മിന്നലുമുള്ള കോരിച്ചൊരിയുന്ന മഴയത്തുള്ള 'അംഗ് ലഗ് ജാ ബാല്‍മാ..' എന്ന ഗാനം എത്രയെത്രെ മനസ്സുകളിലാണ് കുളിര്‍ മഴ കോരിയൊഴിച്ചത്! à´ˆ ഗാനം ഇപ്പോഴും കോരിത്തരിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നറിയാനായി നേരെ യുറ്റിയൂബിലേക്ക് പോയാല്‍ മതി. പത്മിനിയും രാജ്കപൂറും അഭിനയിച്ച, പലരും പോസ്റ്റു ചെയ്ത 'അംഗ് ലഗ് ജാ ബാല്‍മാ..' കണ്ടവര്‍ മൂന്നര ലക്ഷം കവിഞ്ഞു. എന്നാല്‍ അത്തരത്തിലുള്ള പാട്ടുകളായിരുന്നില്ല രാജ്കുമാര്‍ അഭിനയിച്ചിട്ടുള്ള ശ്രീ 420 ലെ 'പ്യാര്‍ ഹുവാ ഇക്‌രാര്‍ ഹുവാ..', ചാലിയ എന്ന ചിത്രത്തിലെ 'ദം ദം ദീഗാ ദീഗാ..'എന്നീ മഴപ്പാട്ടുകളെന്നും നാം ഓര്‍ക്കേണ്ടതതുണ്ട്. 

തമിഴില്‍, ഇളയരാജ ഈണം നല്കിയ 'പൊന്‍വാനം പണ്ണീര്‍ തൂവുത്' എന്നൊരു മനോഹര ഗാനമുണ്ട്. ഇന്റ്‌റു നീ നാളൈ ഞാന്‍ എന്ന ചിത്രത്തിലെ ഈ ഗാനരംഗത്ത് മഴ നനഞ്ഞ് ചുവടുവെക്കുന്നത് ശിവകുമാറും ലക്ഷ്മിയും. പുന്നകൈ മന്നനിലെ 'വാനം മേഘം പൂ പൂവൈ..', എനക്കുള്‍ ഒരുവനിലെ 'മേഘം കൊട്ടട്ടും..' ജേണിയിലെ കാറ്റ്‌റില്‍ ഉന്തന്‍ ഗീതം.. എന്നിങ്ങനെ ഒട്ടേറ പാട്ടുകള്‍ തമിഴ് സിനിമയില്‍ കണ്ടെത്താം..

മലയാളസിനിമയിലെ മഴപ്പാട്ടുകള്‍ കണ്ടെത്താനുള്ള ഒരു ശ്രമം ഞാന്‍ ഈയിടെ നടത്തുകയുണ്ടായി. മഴ എന്നു തുടങ്ങുന്ന പാട്ടുകളും മഴ എന്ന വാക്കുളള ഒട്ടേറെ പാട്ടുകള്‍ ഓര്‍ത്തെടുക്കാനായെങ്കിലും ഗാനരംഗം മഴ നനഞ്ഞതാണോ എന്ന സംശയം ബാക്കിയായി. '
ഭൂമിദേവി പുഷ്പിണിയായി എന്ന ചിത്രത്തിലൊരു പാട്ടുണ്ടല്ലോ.

പനിനിര്‍ മഴ പൂമഴ തേന്‍മഴ
മഴയില്‍ കുതിരുന്നൊരു അഴകേ
നനയുന്നത് കഞ്ചുകമോ സഖീ
നിന്നെ പൊതിയും യൗവനമോ
വയലാറിന്റേതാണ് വരികള്‍. ഈണം പകര്‍ന്നത് ദേവരാജനും. നേരത്തെ സുചിപ്പിച്ച, സിനിമയിലെ മഴപ്പാട്ടുകളുടെ ലക്ഷ്യം വയലാറിന്റെ മനോഹരമായ വരികളില്‍ കാണാം. മഴയില്‍ കുതിര്‍ന്നുകൊണ്ട് നായകന്‍(പ്രേംനസീര്‍) പാടുകയാണ്. 
കണ്‍പീലികളില്‍ തങ്ങി
ചുണ്ടിലെ കമലക്കൂമ്പുകള്‍ നുള്ളി
മാറില്‍ പെട്ടിത്തകര്‍ന്ന് ചിതറി
മൃദുരോമങ്ങളിലിടറി
പൊക്കിള്‍ക്കുഴിയൊരു തടാകമാക്കിയ
പവിഴമഴത്തുള്ളി.. 
മഴത്തുള്ളികള്‍ ശരീരത്തിലുടെ ഒഴുകിയിറങ്ങുമ്പോള്‍ ശ്രീപാര്‍വതിയപ്പോലെ സുന്ദരിയാവുകയാണ് നായിക (ജയഭാരതി). ഗാനരംഗം കാണാതെ തന്നെ വികാരത്തിന്റ ഒരു തിരയിളക്കം ആസ്വാദകരില്‍ സൃഷ്ടിക്കുന്നു വയലാര്‍ രാമവര്‍മ്മ.
എം.കെ.അര്‍ജുനന്റെ സംഗീതത്തില്‍ ശ്രീകുമാരന്‍തമ്പിയുടെ വരികള്‍ നന്ദിതാബോസിനോടൊപ്പം മഴയിലെ കുളിരില്‍ അലിഞ്ഞു പാടുകയാണ് യേശുദാസിന്റെ ശബ്ദത്തില്‍ പ്രേംനസീര്‍: (ചിത്രം:പൂന്തേനരുവി)

കുളിരോടു കുളിരടി കുറുമ്പുകാരി
കൂനിവിറയ്ക്കാതെ കാറ്റില്‍ പറക്കാതെ
ഇടിമിന്നലില്‍ നീയെന്നരികത്തുവാ
നീയീ കുടക്കീഴില്‍ വാ..
ചിരിക്കുടുക്ക എന്ന ചിത്രത്തില്‍ യൂസഫലി കേച്ചേരി എഴുതി ശങ്കര്‍ ഗണേഷ് എഴുതിയ ഗാനം ഇങ്ങനെ തുടങ്ങുന്നു:
കുളിരു കോരണ് കരളു തുടിക്കണ്
കൂട്ടുകാരി ഓ കൂട്ടുകാരി
മാറില്‍ ഒരുപിടി ചൂടു പകരൂ
മാന്‍കിടാവെ ഓ മാന്‍കിടാവെ
യുസഫലിയുടെ വരികള്‍ മാത്രമല്ല, യേശുദാസിന്റെ ആലാപനവും കുളിരുള്ളതാണ്. പ്രേംനസീറും വിധുബാലയുമാണ് ഗാനരംഗത്ത്. നായകന്‍ പാടുകയാണ്:
കണ്ണിനമൃതാണോമനേ നിന്‍
നനഞ്ഞ സൗന്ദര്യം
മഞ്ഞുതുള്ളികള്‍ വീണു ചിന്നിയ
മഞ്ജുമലര്‍ പോലെ എന്റെ 
മാനസത്തിന്‍ കൂട്ടിനുള്ളില്‍ 
വന്നിരുന്നാട്ടെ-നയെന്‍
താമരക്കിളിയേ..
ഇത്തരം പാട്ടുകള്‍ കാതിനും കണ്ണിനും അമൃതാണെന്നതില്‍ എതിരഭിപ്രായം ഉണ്ടാകാനിടയില്ല. 
വാനിലും ഒപ്പം നമ്മുടെ മനസ്സിലും മഴ തുള്ളിതുള്ളി നൃത്തമാടി വരുന്ന ഒരു ഗാനമുണ്ട് സരിത എന്ന ചിത്രത്തില്‍. രചന:സത്യന്‍ അന്തിക്കാട്. സംഗീതം: ശ്യാം.

മഴ തുള്ളിത്തുള്ളി 
നൃത്തമാടി വരും വാനില്‍
വര്‍ഷമേഘങ്ങള്‍ പീലി നീര്‍ത്തുന്നു
പ്രേമസംഗീതം പാടുന്നു
എന്നില്‍ നിന്നില്‍
മോഹം ചേരും ചേരും.. 
പാവാടയും നേരിയ വെളുത്ത ബ്ലൗസുമണിഞ്ഞ് നായിക മഴപ്പാട്ടിന്റെ താളത്തിനൊപ്പം ചുവടു വെച്ചാല്‍ എങ്ങനെയിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. അശ്വരഥം എന്ന ചിത്രത്തില്‍ അങ്ങനെയും ഒരു ഗാനരംഗമുണ്ടായി. നിത്യയും രവീന്ദ്രനുമാണ് അഭിനേതാക്കള്‍. പാട്ടൊരുക്കിയത് മങ്കൊമ്പ് ഗോപാലകൃഷ്ണനും ശ്യാമും ചേര്‍ന്ന്. 

എസ്.ജാനകി പാടുകയാണ്:
തുലാവര്‍ഷമേളം
തുടിക്കൊട്ടിന്‍ താളം
ചെല്ലച്ചിറകുണര്‍ന്ന് പളുങ്കുചൊരിയും
അമൃത ജലധാര
അത് ആയിരം പീലി നീര്‍ത്തി നിന്നേ
എന്നില്‍ അറിയാതെ ആത്മഹര്‍ഷം തന്നേ
ശ്യാമിന്റെ സംഗീതം ഐ.വി.ശശിയുടെ ഗാനചിത്രീകരണമികവ് എന്നിവകൊണ്ട് പ്രേക്ഷകരെ ആകര്‍ഷിച്ച പാട്ടാണിത്. മങ്കൊമ്പിന്റെ വരികള്‍ക്ക് വലിയ മേന്‍മ അവകാശപ്പെടാനില്ലെങ്കിലും സിനിമയുടെ വിജയത്തിന് ഗാനരംഗം വഹിച്ച പങ്ക് ചെറുതായി കാണാനാവില്ല.
വൈശാലി എന്ന ചിത്രം കണ്ടവരുടെ മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത ഒരു ഗാനമുണ്ട്. à´’.എന്‍.വിയുടെ വരികളും രവിയുടെ സംഗീതവും. ഋഷ്യശൃംഗന്റെ ഹോമത്തിനൊടുവില്‍ തകര്‍ത്തു പെയ്ത മഴയില്‍ പാട്ടുപാടി ആനന്ദനൃത്തമാടുന്നവരില്‍ നമ്മളും ഉണ്ടായിരുന്നില്ലേ? 
ദും ദും ദും ദുന്ദുബി നാദം .. നാദം നാദം
ദേവദുന്ദുബി തന്‍ വര്‍ഷ മംഗളഘോഷം
ഇന്ദ്രധനുസ്സേന്തി വരുന്ന ഘനാഘന സേനകളെ
വന്നാലും ഇതിലേ ഇതിലേ ഇതിലേ
ലജ്ജാവതി എന്ന ചിത്രത്തില്‍ മനം കുളിര്‍പ്പിക്കുന്ന ഒരു ഗാനമുണ്ട്.
മഴപെയ്ത് പെയ്ത് മണ്ണു കിളുര്‍ത്തു
മല്ലീശരനെയ്തന്‍ മനം കുളിര്‍ത്തു
ഹൃദയസരസ്സിലെ കളഹംസമേ
മല്ലീശരനെയ്‌തെന്‍ മനം കുളിര്‍ത്തു
രചന: അന്‍വര്‍ സുബൈര്‍. സംഗീതം: കെ.ജെ.ജോയ്. പാടിയത്: ജയചന്ദ്രന്‍, പി.സുശീല. അഭിനയിച്ചവര്‍ കൃഷ്ണചന്ദ്രനും (ബേബി)സുമതിയും.

Related News