Loading ...

Home India

മുംബൈയില്‍ കനത്ത മഴ: 54 വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി

മുംബൈ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ നിന്ന് 54 വിമാന സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കി. മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ കഴിഞ്ഞ ദിവസം സ്പൈസ് ജെറ്റിന്‍റെ എസ്ജി 6237 മുംബൈ-ജെയ്പൂര്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയിരുന്നു. അപകടത്തില്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മുംബൈ ഛത്രപതി ശിവജി വിമാനത്താവള അധികൃതരാണ് 54 വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിച്ചത്. യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനം. മുംബൈ നഗരത്തില്‍ തുടര്‍ച്ചയായി ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്.

Related News