Loading ...

Home National

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിന് ഇനി മൂന്നു ദിവസങ്ങള്‍

ഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റിന് ഇനി മൂന്നു ദിവസങ്ങള്‍ മാത്രം. ജൂലൈ അഞ്ച് വെള്ളിയാഴ്ച കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. നിര്‍മലാ സീതാരാമന്റെ ആദ്യ ബജറ്റാണ് ഇത്. ഒരു മുഴുവന്‍സമയ വനിതാ ധനമന്ത്രി അവതരിപ്പിക്കുന്ന ആദ്യ കേന്ദ്രബജറ്റ് കൂടിയാണ്. രാജ്യം കടുത്ത സാമ്ബത്തിക പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന സാഹചര്യത്തില്‍ ഏറെ പ്രതീക്ഷകളോടെയാണ് എല്ലാവരും ബജറ്റിലേക്ക് ഉറ്റ് നോക്കുന്നത്.തൊഴിലില്ലായ്മ, വളര്‍ച്ച നിരക്കിലുണ്ടായിരിക്കുന്ന ഇടിവ് തുടങ്ങിയ നിരവധി പ്രതിസന്ധികള്‍ക്കാണ് ധനമന്ത്രി ബജറ്റിലൂടെ പരിഹാരം കാണേണ്ടത്. ബജറ്റിലൂടെ ധനക്കമ്മി 3.4 ശതമാനത്തില്‍ നിന്ന് 3.6 ശതമാനത്തിലേക്ക് ഉയര്‍ത്തിയേക്കുമെന്നാണ് സൂചനകള്‍. ബജറ്റിന്റെ മുന്നോടിയായുളള ഇക്കണോമിക് സര്‍വേ ജൂലൈ നാലിനാണ്. ബജറ്റ് അവതരണത്തിന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ നിര്‍മല സീതാരാമന്‍ നേരിട്ട് കണ്ട് ക്ഷണിച്ചിരുന്നു.

Related News