Loading ...

Home Gulf

കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കിയാല്‍ 10 വര്‍ഷം തടവും 1.87 കോടി പിഴയും

അബുദാബി: അബുദാബിയില്‍ വാഹനത്തില്‍ കുട്ടികളെ തനിച്ചാക്കി പോയാല്‍ പത്ത് ലക്ഷം ദിര്‍ഹം പിഴയും(1.87 കോടി രൂപ), പത്തു വര്‍ഷം തടവുമായിരിക്കും ഇനി ലഭിക്കുക. യു.എ.ഇ. ശിശുസംരക്ഷണ നിയമത്തിന്റെ ഭാഗമായാണ് കുട്ടികളുടെ സുരക്ഷയുറപ്പാക്കുന്ന ശിക്ഷാവിധികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കടുത്ത ചൂടില്‍ കാറില്‍ തനിച്ചായ കുട്ടികള്‍ മരിക്കുകയോ അവശരാവുകയോ ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനം വന്നത്.കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രഖ്യാപനം കൊണ്ടുവന്നത്. ശിശുസംരക്ഷണ നിയമപ്രകാരം കുട്ടികളെ അശ്രദ്ധമായി കൈകാര്യം ചെയ്യുകയോ, അവഗണിക്കുകയോ, അവര്‍ക്ക് ശാരീരികവും മാനസികവും വൈകാരികവും ധാര്‍മികവുമായ പരിഗണന ലഭിക്കാത്തവിധം തടവിലാക്കപ്പെടുകയോ ചെയ്താല്‍ 5000 ദിര്‍ഹം(93,860 രൂപ) പിഴയും തടവും ശിക്ഷയായി ലഭിക്കും.

Related News