Loading ...

Home National

ജനജീവിതം ദുസഹമാക്കി മുംബൈയില്‍ കനത്ത മഴ; തീവണ്ടികള്‍ വൈകിയോടും

മുംബൈ: മുംബൈയില്‍ കനത്ത മഴ. നാലു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മുംബൈയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റെയില്‍പാതയില്‍ വെള്ളം കയറിയതിനാല്‍ തീവണ്ടികള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. 360 മില്ലി മീറ്റര്‍ മഴയാണ് ഞായറാഴ്ച രാത്രിയില്‍ മാത്രം പെയ്തത്. പല്‍ഘാര്‍ മേഖലയിലെ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ മുംബൈവല്‍സദ്‌സൂറത് വഴിയുള്ള ഏതാനും തീവണ്ടികള്‍ റദ്ദാക്കിയതായി പശ്ചിമ റെയില്‍വേ അറിയിച്ചു. ഇതിന് പകരമായി മുംബൈ അഹമ്മദാബാദ് ശതാബ്ദി എക്‌സ്പ്രസ് ക്രമീകരിച്ചു. മഴയെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ വെള്ളിയാഴ്ച എട്ട് പേര്‍ മരിച്ചപ്പോള്‍ പുണെയില്‍ ശനിയാഴ്ച പുലര്‍ച്ചെ മതില്‍ തകര്‍ന്ന് വീണ് 17 പേരാണ് മരിച്ചത്.

Related News