Loading ...

Home sports

ടീം ഇന്ത്യക്ക് ആദ്യ തോല്‍വി; ഇംഗ്ലണ്ടിന്റെ ജയം 31 റണ്‍സിന്; പാകിസ്ഥാന് സെമിയില്‍ പ്രവേശിക്കാന്‍ ഇനിയും കാത്തിരിക്കണം

എഡ്ജ് ബാസ്റ്റണ്‍: ലോകകപ്പില്‍ ടീം ഇന്ത്യക്ക് ആദ്യ തോല്‍വി. ഇഗ്ലണ്ടിനെതിരായ മത്സരത്തില്‍ 31 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. 338 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യന്‍ ഇന്നിംഗ്സ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306ല്‍ അവസാനിച്ചു. സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. ടോസ് നേട് ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ബെയര്‍സ്റ്റോ സെഞ്ച്വറിയും ജേസണ്‍ റോയ് അര്‍ദ്ധ സെഞ്ച്വറിയും നേടി. മദ്ധ്യ ഓവറുകളില്‍ ബെന്‍ സ്റ്റോക്സും ആഞ്ഞടിച്ചതോടെ ഇംഗ്ലണട് സ്കോര്‍ 300 കടക്കുകയായിരുന്നു. ജയത്തോടെ ഇംഗ്ലണ്ട് 10 പോയിന്റുമായി പട്ടികയില്‍ നാലാ സ്ഥാനത്തെത്തി. ഇംഗ്ലണ്ട് ജയിച്ചതോടെ പാകിസ്ഥാന്റെ സെമ് സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീണു. ഇനി പാകിസ്ഥാന് സെമിയില്‍ പ്രവേശിക്കണമെങ്കില്‍ അടുത്ത മത്സരത്തില്‍ അവര്‍ ജയിക്കുകയും ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെതിരെ തോല്‍ക്കുകയും വേണം. പാകിസ്ഥാന്റെ മത്സരം മഴ മൂലം ഉപേക്ഷിച്ചാല്‍ മികച്ച റണ്‍റേറ്റുള്ള ഇംഗ്ലണ്ട് സെമിയില്‍ പ്രവേശിക്കും. നിലവില്‍ ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലന്‍ഡ് ടീമുകള്‍ സെമി ഉറപ്പിച്ചിട്ടുണ്ട്.

Related News