Loading ...

Home sports

ഗാംഗുലിയുടെ വിമര്‍ശനമേറ്റുവാങ്ങി ധോണിയും ജാദവും; കാരണം ഇതാണ്

എഡ്ജ്ബാസ്റ്റണ്‍: ലോകകപ്പില്‍ ധോണിയെയും ജാദവിനെയും വിമര്‍ശിച്ച്‌ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. താരങ്ങളുടെ മെല്ലെപ്പോക്കാണ് ഗാംഗുലിയുടെ വിമര്‍ശനത്തിന് കാരണമായത്. അതേസമയം ഇംഗ്ലീഷ് ബൗളര്‍മാരെ പ്രശംസിച്ച വിരാട് കോലി, ധോണിയെ ന്യായീകരിച്ചു. ഇംഗ്ലണ്ടിനെതിരെ 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ചെറിയ ബൗണ്ടറിയുള്ള ഗ്രൗണ്ടില്‍ ആദ്യ സിക്‌സര്‍ നേടിയത് അവസാന ഓവറില്‍ മാത്രമാണ്. മത്സരത്തിലെ കമന്റേറ്റര്‍ കൂടിയായിരുന്ന ഗാംഗുലി കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുമ്ബോള്‍ ഇങ്ങനെയല്ല ബാറ്റ് ചെയ്യേണ്ടതെന്ന് തുറന്നടിക്കുകയായിരുന്നു. സിംഗിളുകളില്‍ തൃപ്തിപ്പെട്ടതിന് പകരം സിക്‌സറിന് ശ്രമിച്ച പുറത്താവുകയായിരുന്നു ഭേദമമെന്നും ഗാംഗുലി പറഞ്ഞിരുന്നു. എഡ്ജ്ബാസ്റ്റണില്‍ 31 റണ്‍സാനായിരുന്നു ഇന്ത്യയുടെ പരാജയം. ഇന്ത്യ 50 ഓവറില്‍ 306-5 എന്ന സ്‌കോറില്‍ പോരാട്ടം അവസാനിപ്പിക്കുമ്ബോള്‍ ധോണിയും(31 പന്തില്‍ 42) കേദാറുമായിരുന്നു(13 പന്തില്‍ 12) ക്രീസില്‍. ധോണിയുടെ സമീപനം അമ്ബരപ്പിച്ചതായി ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും അഭിപ്രായപ്പെട്ടു. എന്നാല്‍, ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ആദ്യ പ്രതികരണം ഇംഗ്ലീഷ് ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞു എന്നുമാത്രമായിരുന്നു. ധോണിയോടും ജാദവിനോടും സംസാരിക്കേണ്ടിവരുമെന്ന കോലിയുടെ പ്രസ്താവനയും ഏറെ ശ്രദ്ധേയമായി.

Related News