Loading ...

Home National

പദവി ഒഴിഞ്ഞ് ഒരു മാസത്തിനകം ഔദ്യോഗിക വസതിയും ഒഴിഞ്ഞ് സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: മുന്‍വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഔദ്യോഗികവസതി ഒഴിഞ്ഞു. സെന്‍ട്രല്‍ ഡല്‍ഹിയിലെ സഫ്ദാര്‍ജങ് ലെയിനില്‍ എട്ടാം നമ്ബര്‍ വസതിയിലാണ് സുഷമ താമസിച്ചിരുന്നത്. ശനിയാഴ്ച ട്വിറ്ററിലൂടെയാണ് ഇവിടെനിന്ന് താമസം മാറുന്ന കാര്യം സുഷമ പങ്കുവെച്ചത്. ദില്ലി സഫ്ദര്‍ജംഗിലുള്ള എട്ടാം നമ്ബര്‍ ഔദ്യോഗിക വസതി ഒഴിയുകയാണെന്നും മുമ്ബുണ്ടായിരുന്ന വിലാസത്തില്‍ ഇനി തന്നെ ബന്ധപ്പെടാന്‍ സാധിക്കില്ലെന്നും സുഷമ ട്വീറ്റ് ചെയ്തു. കഴിഞ്ഞ മോദി സര്‍ക്കാരിലെ ഏറ്റവും ജനപ്രിയരായ മന്ത്രിമാരില്‍ ഒരാളായിരുന്നു സുഷമ. വിദേശ കാര്യ മന്ത്രി എന്ന നിലയില്‍ മികച്ച്‌ പ്രകടനം തന്നെയാണ് അവര്‍ കാഴ്ചവെച്ചത്. ട്വിറ്ററിലൂടെയുള്ള സഹായാഭ്യര്‍ഥനകള്‍ക്ക് അടിയന്തര പരിഗണനയും സുഷമ നല്‍കിയിരുന്നു ആരോഗ്യകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുഷമ മത്സരിക്കാതിരുന്നത്. പദവി ഒഴിഞ്ഞാലും ഔദ്യോഗിക ബംഗ്ലാവില്‍ നിന്നും താമസം മാറാത്ത രാഷ്ട്രീയക്കാര്‍ സുഷമയെ കണ്ട് പഠിക്കണമെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്. രാജ്യത്തെ ഏറ്റവും ഊര്‍ജസ്വലയായ വനിതാ രാഷ്ട്രീയ നേതാവാണ് സുഷമ എന്നും സുഷമയെ 'മിസ്സ്' ചെയ്യുമെന്നുമാണ് സോഷ്യല്‍ മീഡിയയിലെ കമന്‍റുകള്‍.

Related News