Loading ...

Home USA

ഇരുകൊറിയകള്‍ക്കും മധ്യേ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് താല്‍പര്യമുണ്ടെന്ന് ട്രംപ്; വളരെ രസകരമായി നിര്‍ദേശമെന്ന് ഉത്തര കൊറിയ

വാഷിംഗ്ടണ്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി വീണ്ടും കൂടിക്കാഴ്ചയ്ക്ക് താല്‍പര്യമുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുകൊറിയകള്‍ക്കും മധ്യേ സൈനിക വിന്യാസമില്ലാത്ത അതിര്‍ത്തി നഗരത്തില്‍ വച്ച്‌ 'കിമ്മിന് കൈകൊടുക്കാനും ഹലോ പറയാനും' താല്‍പര്യമുണ്ട്. തന്റെ ദക്ഷിണ കൊറിയന്‍ പര്യടനത്തെ കുറിച്ച്‌ ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു ട്രംപ്. 'വളരെ രസകരമായ നിര്‍ദേശം' എന്നാണ് ഉത്തര കൊറിയ ഇതിനോട് പ്രതികരിച്ചത്. ജപ്പാനില്‍ സമാപിച്ച ജി20 ഉച്ചകോടിക്കു ശേഷമാണ് ട്രംപ് ദക്ഷിണ കൊറിയയിലെ സോളില്‍ എത്തുന്നത്. ഉത്തര കൊറിയയെ അണ്വായുധ വിമുക്തമാക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വരും. ഇതിനിടെയാണ് കിമ്മുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലത്ത് കൂടിക്കാഴ്ചയ്ക്ക് ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചത്. ട്രംപും കിമ്മും തമ്മില്‍ സൈനിക വിന്യാസമില്ലാത്ത അതിര്‍ത്തി മേഖലയില്‍ കൂടിക്കാഴ്ച നടത്തിയാല്‍ അത് ഇരുവരും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയായിരിക്കും. കഴിഞ്ഞ വര്‍ഷം സിംഗപ്പൂരിലും ഈ വര്‍ഷം ഫെബ്രുവരിയില്‍ വിയറ്റ്‌നാമിലും ഇരുവരും ചര്‍ച്ച നടത്തിയിരുന്നു. മൂന്നാം തവണയും ഇരുവരും കൂടിക്കാഴ്ചയ്ക്ക് തയ്യാറായിരുന്നുവെങ്കിലും നടന്നിരുന്നില്ല. ഇത് ഉദ്യോഗസ്ഥരുടെ ആശയവിനിമയത്തിലെ വീഴ്ചയാണെന്ന് കാണിച്ച്‌ കിം ഉന്നതരായ ചില ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നു.

Related News