Loading ...

Home sports

നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന് ബോളിംഗ്

പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്നത്തെ മത്സരത്തില്‍ പാകിസ്ഥാന് വിജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇന്ന് പാകിസ്ഥാന്‍ ഇറങ്ങുന്നത്. അതേ സമയം ദൗലത് സദ്രാന് പകരം ഹാമിദ്, അഫ്ഗാന്‍ ടീമിലെത്തിയിട്ടുണ്ട്‌. പാകിസ്ഥാന്‍ ടീം - ഇമാം ഉള്‍ ഹഖ്, ഫഖര്‍ സമാന്‍, ബാബര്‍ അസം, ഹഫീസ്, സര്‍ഫറാസ്, ഹാരിസ് സൊഹൈല്‍, ഇമാദ് വസീം, ഷദബ് ഖാന്‍, വഹാബ് റിയാസ്, ഷഹീന്‍ അഫ്രീദി, മൊഹമ്മദ് ആമിര്‍. അഫ്ഗാനിസ്ഥാന്‍ - ഗുല്‍ബാദിന്‍ നയിബ്, റഹ്മത് ഷാ, ഹഷ്മത്തുള്ള ഷാഹിദി, അസ്ഗര്‍ അഫ്ഗാന്‍, നബി, ഷെന്‍ വാരി, നജീബുള്ള സദ്രാന്‍, ഇക്രം അലി, റാഷിദ് ഖാന്‍, ഹമിദ് ഹസന്‍, മുജീബുര്‍ റഹ്മാന്‍.

Related News