Loading ...

Home National

അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് തു​ട​രി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലെ​ന്നു രാ​ഹു​ല്‍ ഗാ​ന്ധി ആ​വ​ര്‍​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി​യ​തോ​ടെ കൂ​ട്ട രാ​ജി​ക്കൊ​രു​ങ്ങി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍

ന്യൂ​ഡ​ല്‍​ഹി: അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് തു​ട​രി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലെ​ന്നു രാ​ഹു​ല്‍ ഗാ​ന്ധി ആ​വ​ര്‍​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി​യ​തോ​ടെ കൂ​ട്ട രാ​ജി​ക്കൊ​രു​ങ്ങി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍. മണിക്കൂറുകള്‍ക്കുള്ളില്‍ 120 ലേറെ നേതാക്കളാണ് രാജിവച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് തന്റെ ടീമുണ്ടാക്കുന്നതിന് വേണ്ടിയാണ് രാജിയെന്നാണ് വിവരം. വ്യാഴാഴ്ച രാത്രിയാണ് കൂട്ടരാജി ആരംഭിച്ചത്. ആ​ദ്യ​ഘ​ട്ട​മാ​യി എ​ഐ​സി​സി നി​യ​മ വി​ഭാ​ഗം ത​ല​വ​ന്‍ വി​വേ​ക് ത​ന്‍​ഹ ഇ​ന്ന​ലെ രാ​ജി​വ​ച്ചു. രാ​ഹു​ലി​ന് പു​തി​യ ടീ​മി​നെ തെ​രഞ്ഞെ​ടു​ക്കാ​ന്‍ എ​ല്ലാ​വ​രും രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ത​ന്‍​ഹ ആ​ഹ്വാ​നം ചെ​യ്തു. രാ​ഹു​ലി​ന്‍റെ ക​ടും​പി​ടിത്തം പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കു​ന്ന​താ​യി മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ ആ​ന​ന്ദ് ശ​ര്‍​മ, ക​മ​ല്‍​നാ​ഥ് തു​ട​ങ്ങി​യ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് നേ​താ​ക്ക​ള്‍ രാ​ജി​യി​ലൂ​ടെ സ​മ്മ​ര്‍​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. അ​തി​നി​ടെ, ഡ​ല്‍​ഹി, തെലു ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലെ പാ​ര്‍​ട്ടി​യു​ടെ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ര്‍ രാ​ജി​വ​ച്ചു. എ​ഐ​സി​സി സെ​ക്ര​ട്ട​റി​മാ​രും രാ​ജി​വ​ച്ച​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ഡ​ല്‍​ഹി​യി​ലെ 280 ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളും പി​രി​ച്ചു​വി​ട്ടു.
അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സ്ഥാനം, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വം, മഹിള കോണ്‍ഗ്രസ് നേതൃസ്ഥാനം എന്നിവയാണ് നേതാക്കള്‍ ഒഴിഞ്ഞത്. ഇത് രാഹുല്‍ ഗാന്ധിയോടുള്ള ബഹുമാനത്തിന്റെയും ആദരവിന്റെയും സൂചകമാണെന്നാണ് കൂട്ടരാജിക്കത്തില്‍ പറയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ദേശീയ അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. എന്നിട്ടും കോണ്‍ഗ്രസിലെ മറ്റൊരു മുതിര്‍ന്ന നേതാവും ഈ തരത്തില്‍ രാജിവയ്ക്കാതിരുന്നതിനെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പ്രസംഗത്തിനിടെ പരാമര്‍ശിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിലെ നേതാക്കള്‍ കൂട്ടമായി രാജിവെച്ചിരിക്കുന്നതെന്നാണ് വിവരം. രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ ശക്തമായ നേതൃ നിര പടുത്തുയര്‍ത്തുന്നതിന് വേണ്ടിയാണ് ഈ കൂട്ടരാജിയെന്നാണ് വിവരം.

Related News