Loading ...

Home National

കാഷ്മീര്‍ പ്രശ്നം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ

ന്യൂ ഡല്‍ഹി: ലോക്സഭയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നിലവില്‍ കാഷ്‌മീരില്‍ നിലനില്‍ക്കുന്ന യുദ്ധ സമാനമായ അന്തരീക്ഷത്തിന് കാരണം കോണ്‍ഗ്രസാണെന്ന് അമിത് ഷാ ആരോപിച്ചു. കാഷ്മീരിന്റെ ഒരു ഭാഗം ഇന്ത്യക്ക് നഷ്ടമാകാന്‍ കാരണം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള പ്രമേയം എന്നിവ അവതരിപ്പിക്കുന്നതിനിടെയാണ് അമിത് ഷായുടെ വിമര്‍ശനം. പ്രമേയത്തിനെതിരെ പ്രതിപക്ഷം ബഹളമുണ്ടാക്കിയെങ്കിലും ഇത് ലോക്സഭയില്‍ പാസാക്കി. ജമ്മു കാഷ്‌മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വളരെയധികം പ്രയത്നിച്ചിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Related News