Loading ...

Home parenting

അഴിമതിയെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പാ :

അഴിമതി നമുക്ക് ന്യായീകരിക്കാനാവുമോ? എല്ലാവരും അഴിമതിക്കാരായതുകൊണ്ട്, ഞാനും അഴിമതിക്കാരനാകണമോ?എന്റെ നാട്ടിൽ 20 വയസ്സുള്ള ഒരു യുവാവ് രാഷ്ട്രീയത്തിലിറങ്ങി. അവൻ പഠിച്ചു. രാഷ്ട്രീയത്തിൽ തന്നെ ജോലിയും നേടി. ഒരിക്കൽ, അവന് വാണിജ്യകാര്യത്തിൽ ഒരു തീരുമാനം എടുക്കേണ്ടി വന്നു. മൂന്നു സ്ഥാപനങ്ങൾ വില അറിയിച്ചു. അവൻ അതെല്ലാം പഠിച്ചിട്ട്, വില കുറവും ലാഭകരവുമായ കച്ചവടമുറപ്പിച്ചു.

മേലധികാരി അവനോടു ചോദിച്ചു: 'നീ എന്തിനാണ് അത് തിരഞ്ഞെടുത്തത്?' അവൻ പറഞ്ഞു: 'നമ്മുടെ രാജ്യത്തിന്റെ സാമ്പത്തീകത്തിന് നല്ലത് എന്നതിനാൽ.' മേലധികാരി മറുപടി പറഞ്ഞു. 'നമ്മുടെ കീശയിൽ പണം നിറക്കാൻ പറ്റിയത് നീ തിരഞ്ഞെടുക്കണം' യുവാവ് പറഞ്ഞു: 'പക്ഷേ, ഞാൻ രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയാണ് രാഷ്ട്രീയത്തിൽ വന്നത്!' മേലധികാരിയുടെ മറുപടി ഇതായിരുന്നു: 'ഞാൻ രാഷ്ട്രീയത്തിൽ നിൽക്കുന്നത് പണം സമ്പാദിക്കാനാണ്. 'ജീവിതത്തിന്റെ എല്ലാ തുറകളിലും ഈ തരം ആളുകളുണ്ട്. വത്തിക്കാനിൽ പോലുമുണ്ട്. അഴിമതി, പഞ്ചസാര പോലെയാണ്. മധുരിക്കും. പക്ഷേ, അത് നിങ്ങളെ ഉള്ളിൽ നിന്നും നശിപ്പിക്കും. പഞ്ചസാര കൂടി നിങ്ങൾ രോഗിയാകും.രാജ്യം രോഗിയാകും.ഓരോ തവണയും, അഴിമതിയുടെ പണം നിങ്ങളുടെ കീശയിൽ വീഴുമ്പോൾ, അത് ഹൃദയത്തെ നശിപ്പിക്കുന്നു ; വ്യക്തിത്വ നശിപ്പിക്കുന്നു; പഞ്ചസാരയ്ക്കു വേണ്ടിയുള്ള ആഗ്രഹം വളരാൻ അനുവദിക്കരുത്. അഴിമതി എന്ന താൽക്കാലിക മധുരം നിങ്ങളെ നശിപ്പിക്കും.മറ്റുള്ളവർ അഴിമതിക്കാരാണ് എന്നുള്ളത് ഒരു ന്യായീകരണമല്ല.അഴിമതി ഇഷ്ടപ്പെടുന്നില്ലെങ്കിൽ, അതിനെതിരായി നിങ്ങൾ നിലയുറപ്പിക്കുക. അടുത്തു നിൽക്കുന്നവർക്ക് അത് പ്രചോദനമായിരിക്കും.അഴിമതി നമ്മുടെ സന്തോഷവും മന:സമാധാനവും ഇല്ലാതാക്കുന്നു.ഒരു യഥാർത്ഥ സംഭവം ഞാൻ പറയാം. ഇത് എന്റെ നാട്ടിൽ നടന്നതു തന്നെയാണ്. എന്റെ പട്ടണത്തിൽ അഴിമതിക്കാരനായ ഒരാൾ മരിച്ചു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ഞാൻ ചോദിച്ചു: 'ശവസംസ്കാരം എങ്ങനെയുണ്ടായിരുന്നു?' അതിന്, ഒരു സ്ത്രീ തമാശയായി പറഞ്ഞു: 'ശവപ്പെട്ടിയുടെ മൂടി ശരിക്ക് അടയ്ക്കാൻ പറ്റിയില്ല. അയാൾ കൊള്ളയടിച്ച പണം മുഴുവൻ അകത്തിട്ട്, അവർ പെട്ടിയടക്കാൻ നോക്കി. ശരിക്ക് അടഞ്ഞില്ല!'അഴിമതിയിലൂടെ കൊള്ളയടിക്കുന്നതെല്ലാം, നിങ്ങൾക്ക് ഇവിടെ ഇട്ടു കൊണ്ട് പോകണ്ടി വരും. നിങ്ങൾ വൃണപ്പെടുത്തിയ ഹൃദയങ്ങളുടെ ശാപം, നിങ്ങൾക്ക് തീർച്ചയായും കൊണ്ടു പോകാം!യുവാക്കളെ, അഴിമതി ജീവിതത്തിലേക്കുള്ള വഴിയല്ല, അത് നിത്യ നാശത്തിലേക്ക് നയിക്കുന്നു.

Related News