Loading ...

Home health

പാടുന്നു ഞാൻ നിൻ ജനനത്തിനായി

ബാർസിലോന (സ്പെയിൻ) ∙ പ്രത്യേകതയാർന്ന സദസ്സിനു മുന്നിലാണു സ്പാനിഷ് ഗായകൻ അന്റോണിയോ ഒറോസ്കോ സംഗീതപരിപാടി അവതരിപ്പിച്ചത്. കേൾക്കാൻ 380 ഭ്രൂണങ്ങൾ മാത്രം. ബാർസിലോനയിലെ ഐവിഎഫ് ക്ലിനിക്കിലായിരുന്നു അത്യപൂർവമായ സംഗീതപരിപാടി. ഗിത്താറുമായി ഇൻക്യുബേറ്ററുകൾക്കടുത്തെത്തി സംഗീതമൊഴുക്കിയത് ഐവിഎഫ് (ഇൻ വിട്രോ ഫെർടിലൈസേഷൻ) വഴിയുള്ള ഗർഭധാരണനിരക്കു വർധിപ്പിക്കാൻ വേണ്ടിയായിരുന്നു.സംഗീതം പൊഴിയുന്ന അന്തരീക്ഷത്തിൽ ഭ്രൂണങ്ങൾ സൂക്ഷിച്ചശേഷം ഐവിഎഫ് നടത്തുമ്പോൾ വിജയസാധ്യത അഞ്ചുശതമാനം വർധിക്കുന്നു എന്ന പഠനങ്ങളിൽ കണ്ടതിനെ തുടർന്നാണു സ്ഥാപനം ഭ്രൂണങ്ങൾക്കായി സംഗീതപരിപാടി ആവിഷ്കരിച്ചത്. യൂറോപ്യൻ സൊസൈറ്റി ഒാഫ് അസിസ്റ്റഡ് റീപ്രൊഡക്‌ഷൻ രണ്ടു വർഷം മുൻപു നടത്തിയ വാർഷിക സമ്മേളനത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രബന്ധം അവതരിപ്പിച്ചത്.

ഗാനരചയിതാവു കൂടിയാണ് അന്റോണിയോ ഒറോസ്കോ. സ്പെയിനിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും അദ്ദേഹം ഏറെ പ്രശസ്തനാണ്.

Related News