Loading ...

Home National

ബിജെപിയെ നേരിടാന്‍ മമതയ്ക്ക് പ്രശാന്ത് കിഷോറിന്‍റെ തന്ത്രങ്ങള്‍?; ഒരു മാസത്തിനിടെ രണ്ടാം കൂടിക്കാഴ്

കൊല്‍ക്കത്ത: ലോക്സഭ-നിയമസഭ തിരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ ജഗന്‍മോഹന്‍ റെഡ്ഡിക്ക് റെക്കോര്‍ഡ് വിജയം നേടിക്കൊടുത്ത രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ 2021 ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറുന്നു. ഒരു മാസത്തിനിടെ രണ്ട്തവണയാണ് പ്രശാന്ത് കിഷോര്‍ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. ജൂണ്‍ 6 ന് നടന്ന കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ ഇന്നലെ കൊല്‍ക്കത്തയില്‍ എത്തിയ പ്രശാന്ത് കിഷോര്‍ വീണ്ടും മമത ബാനര്‍ജിയുമായി ചര്‍ച്ച നടത്തി.
ബംഗാള്‍ സെക്രട്ടറിയേറ്റിലെ അടച്ചിട്ട മുറിയില്‍ നടന്ന കൂടിക്കാഴ്ച്ച രണ്ട് മണിക്കൂറിലേറെ നീണ്ടു നിന്നു. ടിഎംഎസി എംപിയും മമതയുടെ ബന്ധുവുമായ അഭിഷേഖ് ബാനര്‍ജിയും ചര്‍ച്ചയില്‍ പങ്കെടുത്തു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനു വേണ്ടി പ്രശാന്ത് കിഷോറിന്‍റെ ടീം പ്രവര്‍ത്തിച്ചേക്കുമെന്നാണ് ടിഎംസി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനം ഉണ്ടായാല്‍ ഒരു നിയമസഭാ മണ്ഡലങ്ങളേയും പ്രത്യേകം പരിഗണിച്ചുകൊണ്ടായിരിക്കും പ്രശാന്ത് കിഷോര്‍ തന്ത്രങ്ങള്‍ ആവിഷ്കരിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് മമതയുടെ പുതിയ നീക്കം. 42 സീറ്റുള്ള പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സീറ്റ് 34ല്‍ നിന്നും 22 ആയി കുറഞ്ഞിരുന്നു. രണ്ടു സീറ്റുണ്ടായിരുന്ന ബിജെപിയ്ക്ക് 18 സീറ്റുകളില്‍ വിജയം നേടാനും കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് മമത പ്രശാന്ത് കിഷോറിന്റെ സഹായം തേടിയിരിക്കുന്നത്.അതേസമയം, പ്രശാന്ത് കിഷോറുമായുള്ള മമത ബാനര്‍ജിയുടെ കൂടിക്കാഴ്ച്ചയെ പരിഹസിച്ച്‌ ബിജെപി നേതാവ് മുകുള്‍ റോയി രംഗത്ത് എത്തി. അഭ്യന്തര, ആരോഗ്യ മന്ത്രിസ്ഥാനങ്ങള്‍ ഒഴിഞ്ഞിട്ട് വേണം മമത പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച്ച നടത്താന്‍. രണ്ട് വകുപ്പുകളില്‍ മമത ഒരു സമ്ബൂര്‍ണ്ണ പരാജയമാണെന്നും മുകുള്‍ റോയി ആരോപിച്ചു. ബംഗാളിലെ ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് തിരിച്ചുപിടിക്കാന്‍ കഴിയുന്നത്ര ചെറുതല്ല അതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News