Loading ...

Home sports

സെമിക്കരികെ ഇന്ത്യ.!

ഹെര്‍മിംഗ് ഹാം: നാലാം അര്‍ധ ശതകവുമായി ഒരിക്കല്‍കൂടി മുന്നില്‍നിന്ന് നയിച്ച നായകന്‍ വിരാട് കോഹ്‌ലി (72), എം.എസ്. ധോണി (56 നോട്ടൗട്ട്), കെ.എല്‍. രാഹുല്‍ (48), ഹാര്‍ദിക് പാണ്ഡ്യ (46) എന്നിവരുടെ മികവില്‍ ഇന്ത്യ 50 ഓവറില്‍ ഏഴുവിക്കറ്റിന് 268 റണ്‍സെടുത്തു. ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ വിന്‍ഡീസ് ഇന്നിങ്‌സ് 34.2 ഓവറില്‍ 143 റണ്‍സിന് അവസാനിച്ചു.മുഹമ്മദ് ഷമി നാലും ജസ്പ്രീത് ബുംറയും യുസ്‌വേന്ദ്ര ചഹലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സുനില്‍ ആംബ്രിസ് (31), നികോളസ് പൂരാന്‍ (28) എന്നിവര്‍ മാത്രമാണ് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചത്. വിന്‍ഡീസ് പ്രതീക്ഷകളായിരുന്ന ക്രിസ് ഗെയ്ല്‍ (6), ഷായ് ഹോപ് (5) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. ഈ വിജയത്തോടെ ഇന്ത്യ സെമിക്കരികിലെത്തി.

Related News