Loading ...

Home sports

രോഹിത് പുറത്തേക്ക്; കോലി-രാഹുല്‍ കൂട്ടുകെട്ടില്‍ കണ്ണ്‌നട്ട് ഇന്ത്യ

മാഞ്ചെസ്റ്റര്‍ : ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. ആറാം ഓവറിന്റെ അവസാന പന്തില്‍ രോഹിത് ശര്‍മ പുറത്തായി. 23 പന്തില്‍ നിന്ന് 18 റണ്‍സ് മാത്രമെടുത്താണ് രോഹിത് പുറത്തായത്. പത്തോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സാണ് ഇന്ത്യ നേടിയത്. പതിനഞ്ച് ഓവറില്‍ 67/1 എന്ന സ്‌കോറാണ് ഇന്ത്യ നേടിയത്. വിരാട് കോലി-കെ. എല്‍.രാഹുല്‍ കൂട്ടുകെട്ട് പത്തോവറില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ കളി തോറ്റാല്‍ ലോകകപ്പില്‍ നിന്ന് പുറത്താകില്ലെങ്കിലും എല്ലാ കളികളും ജയിച്ച്‌ പോയന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ ശ്രമിക്കുന്ന ടീമെന്ന നിലയില്‍ ഇന്ത്യക്ക് ഈ മത്സരം നിര്‍ണായകമാണ്. അഞ്ചു കളികളില്‍ നിന്ന് ഇന്ത്യക്ക് ഒമ്ബത് പോയന്റുള്ള ഇന്ത്യ പട്ടികയില്‍ മൂന്നാമതാണ്. ഈ കളി തോറ്റാല്‍ ലോകകപ്പില്‍ നിന്നു തന്നെ പുറത്താകുമെന്നതിനാല്‍ വെസ്റ്റീന്‍ഡീസീനും ഈ മത്സരം ജയിച്ചേ തീരൂ. ആറു കളികളില്‍ നിന്ന് മൂന്നു പോയന്റ് മാത്രമാണ് വിന്‍ഡീസിന്റെ സമ്ബാദ്യം.

Related News