Loading ...

Home Europe

സുരക്ഷാഭീഷണി: യു.എസിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ ഇറക്കി

ലണ്ടന്‍: അമേരിക്കയിലെ നേവാര്‍ക്കിലേക്ക് പോയ എയര്‍ ഇന്ത്യ ബോയിംഗ് 777 യാത്രാവിമാനം വ്യാഴാഴ്ച രാരിലെ ലണ്ടന്‍ സ്റ്റാന്‍സ്‌റ്റെഡ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. സുരക്ഷാ ഭീഷണിയെ തുടര്‍ന്നാണ് നടപടിയെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം ലണ്ടനില്‍ ഇറക്കിയെന്നാണ് എയര്‍ ഇന്ത്യ ആദ്യം ട്വീറ്റ് ചെയ്തതെങ്കിലും പിന്നീട് അത് നീക്കം ചെയ്തിരുന്നു. വിമാനത്തിനുള്ളില്‍ നിന്ന് വന്‍ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുണ്ട്. റോയല്‍ എയര്‍ഫോഴ്‌സിന്റെ രണ്ട് തൈഫൂണ്‍സ് വിമാനങ്ങളുടെ അകമ്ബടിയോടെയാണ് എയര്‍ ഇന്ത്യ വിമാനം 10.15 ഓടെ വിമാനത്താവളത്തില്‍ ഇറക്കിയത്. വിമാനം ഒറ്റപ്പെട്ട മേഖലയിലേക്ക് മാറ്റിയതായി വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവളത്തിലെ റണ്‍വേ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ടെന്നും യാത്രകക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

Related News