Loading ...

Home sports

വിന്‍ഡീസിനെതിരേ ഇന്ത്യ ബാറ്റ് ചെയ്യുന്നു

മാഞ്ചെസ്റ്റര്‍ : ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്നു. രോഹിത് ശര്‍മയും കെ. എല്‍. രാഹുലുമാണ് ഓപ്പണ്‍ ചെയ്യുന്നത്. എല്ലാ കളികളും ജയിച്ച്‌ പോയന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ ശ്രമിക്കുന്ന ടീമെന്ന നിലയില്‍ ഇന്ത്യക്ക് ഈ മത്സരം നിര്‍ണായകമാണ.് അഞ്ചു കളികളില്‍ നിന്ന് ഒമ്ബത് പോയന്റുള്ള ഇന്ത്യ പട്ടികയില്‍ മൂന്നാമതാണ്.
അതേസമയം ഈ കളി തോറ്റാല്‍ ലോകകപ്പില്‍ നിന്നു തന്നെ പുറത്താകുമെന്നതിനാല്‍ വെസ്റ്റീന്‍ഡീസീനും ഈ മത്സരം ജയിച്ചേ തീരൂ. ആറു കളികളില്‍ നിന്ന് മൂന്നു പോയന്റ് മാത്രമാണ് വിന്‍ഡീസിന്റെ സമ്ബാദ്യം.

Related News