Loading ...

Home sports

യുവിയുടെ കളി ഇനി യൂറോപ്പിലും ; ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഈയടുത്ത് വിരമിച്ച ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിംഗ്, ഇത്തവണത്തെ ഗ്ലോബല്‍ കാനഡ ടി20 ലീഗില്‍ കളിക്കുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. കാനഡ ടി20 ലീഗിന് മുന്നോടിയായി നടന്ന താര ഡ്രാഫ്റ്റില്‍ ടൊറൊന്റോ നാഷണല്‍സ് ടീമായിരുന്നു യുവിയെ സ്വന്തമാക്കിയത്. ബിസിസിഐ‌യില്‍ നിന്ന് അനുമതി ലഭിക്കുന്നതോടെ യുവി കാനഡയിലേക്ക് ടൂര്‍ണമെന്റിനായി പറക്കും. ഇപ്പോളിതാ ഗ്ലോബല്‍ കാനഡ ടി20 ലീഗിന് പുറമേ ഈ വര്‍ഷം ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന പ്രഥമ യൂറോ ടി20 സ്ലാം ടൂര്‍ണമെന്റിലും യുവി കളിക്കുമെന്ന സൂചനകള്‍ ലഭിച്ചിരിക്കുന്നു. യൂറോ ടി20 സ്ലാം ലീഗിലേക്ക് യുവിയെപ്പോലുള്ള താരങ്ങളെയെത്തിക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് ടൂര്‍ണമെന്റിന്റെ അഡ് വൈസറി കമ്മറ്റിയിലുള്ള ഡീ‌ന്‍ജോണ്‍സ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. യുവിയും നേരത്തെ ഈ ടൂര്‍ണമെന്റില്‍ കളിക്കാനുള്ള ആഗ്രഹം അറിയിച്ചിരുന്നു. യുവരാജ് ഇത്തവണ യൂറോ ടി20 സ്ലാമില്‍ കളിക്കാനുണ്ടാകും എന്നതിലേക്കാണ് ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത്. അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, സ്കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലായി നടക്കുന്ന പ്രഥമ യൂറോ ടി20 സ്ലാം ടൂര്‍ണമെന്റില്‍ ഡിവില്ലിയേഴ്സ്, അഫ്രീദി, ആന്ദ്രെ റസല്‍, റാഷിദ് ഖാന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളും ഇത്തവണ അണിനിരക്കും.

Related News