Loading ...

Home sports

ആധിപത്യം തുടരാന്‍ കിവീസ്; ജീവന്‍മരണ പോരാട്ടത്തിനായി പാക്കിസ്ഥാന്‍

ബെര്‍മിങ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ന്യൂസിലാന്‍ഡ് - പാക്കിസ്ഥാന്‍ പോരാട്ടം. ഉച്ചയ്ക്ക് മൂന്നിനാണ് മത്സരം. ഇന്നത്തെ മത്സരം ജയിച്ച്‌ സെമി പ്രവേശം ഉറപ്പിക്കുകയാണ് കിവീസ് ലക്ഷ്യമിടുന്നത്. എന്നാല്‍, പാക്കിസ്ഥാനാകട്ടെ ലോകകപ്പില്‍ തുടര്‍ന്നുള്ള മുന്നേറ്റത്തിന് ഇന്നത്തെ ജയം അനിവാര്യമാണ്. ഇന്ന് വിജയിച്ചാല്‍ മാത്രമേ പാക്കിസ്ഥാന് സെമിയില്‍ പ്രതീക്ഷ വയ്ക്കാന്‍ സാധിക്കൂ. ബെര്‍മിങ്ഹാമിലാണ് പോരാട്ടം. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ ഉള്ളത്. ആറ് കളികളില്‍ നിന്ന് അഞ്ച് പോയിന്റാണ് പാക്കിസ്ഥാന്റെ നേട്ടം. ന്യൂസിലാന്‍ഡിനെതിരായ മത്സരം അടക്കം മൂന്ന് കളികളാണ് പാക്കിസ്ഥാനുള്ളത്. മൂന്നിലും ജയിച്ചാല്‍ മാത്രമേ പാക്കിസ്ഥാന് കാര്യങ്ങള്‍ എളുപ്പമാകൂ.
അതേസമയം, ന്യൂസിലാന്‍ഡിന് ഇനി ശേഷിക്കുന്നത് മൂന്ന് കളികളാണ്. ഇതില്‍ ഏതെങ്കിലും ഒരെണ്ണത്തില്‍ ജയിച്ചാല്‍ സെമിയിലേക്ക് പ്രവേശിക്കാം. ആറ് കളികളില്‍ നിന്ന് 11 പോയിന്റ് സ്വന്തമായുള്ള ന്യൂസിലാന്‍ഡ് ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയും ന്യൂസിലാന്‍ഡും മാത്രമാണ് ഇതുവരെ ഒരു കളിയിലും തോല്‍ക്കാത്ത ടീമുകള്‍. നിലവില്‍ ഓസ്‌ട്രേലിയ മാത്രമാണ് സെമിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. 7 കളികളില്‍ നിന്ന് 12 പോയിന്റുമായാണ് ഓസീസ് സെമി ഉറപ്പിച്ചത്. രണ്ട് കളികള്‍ കൂടി ഓസ്‌ട്രേലിയക്ക് ശേഷിക്കുന്നുണ്ട്.

Related News