Loading ...

Home sports

ലോകകപ്പ്: ഓസ്‌ട്രേലിയ സെമിയില്‍

ലണ്ടന്‍: ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച്‌ ഓസ്‌ട്രേലിയ സെമിയില്‍. 64 റണ്‍സിനാണ് ഓസീസിന്റെ വിജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 44.4 ഓവറില്‍ 221 റണ്‍സിന് എല്ലാവരും പുറത്തായി. സെഞ്ചുറി നേടിയ ആരോണ്‍ ഫിഞ്ചാണ് മാന്‍ ഓഫ് ദി മാച്ച്‌.തോല്‍വിയോടെ അടുത്ത രണ്ട് മത്സരങ്ങളും ഇംഗ്ലണ്ടിന് നിര്‍ണായകമായി.
115 പന്തില്‍ 89 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്കാണ് ഇംഗ്ലണ്ട് നിരയില്‍ ടോപ് സ്‌കോറര്‍. സ്‌റ്റോക്‌സിനൊഴികെ മറ്റാര്‍ക്കും ഇംഗ്ലീഷ് നിരയില്‍ തിളങ്ങാനായില്ല. ജോണി ബെയര്‍‌സ്റ്റോ 27 റണ്‍സും ജോ റൂട്ട് 25 റണ്‍സും ക്രിസ് വോക്‌സ് 26 റണ്‍സും ആദില്‍ റഷീദ് 25 റണ്‍സും എടുത്ത് പുറത്തായി. ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അത്രതന്നെ കളിയില്‍ നിന്ന് എട്ട് പോയിന്റുള്ള ഇംഗ്ലണ്ട് നാലാം സ്ഥാനത്താണ്.

Related News