Loading ...

Home Gulf

മൈക് പോംപിയോ അബുദാബിയില്‍; ശൈഖ് മുഹമ്മദുമായി കൂടിക്കാഴ്ച

അബുദാബി: സൗദി സന്ദര്‍ശനത്തിനുശേഷം യു.എ.ഇ.യിലെത്തിയ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയുടെ സുസ്ഥിരതയ്ക്കും അന്താരാഷ്ട്ര കപ്പലോട്ടത്തിന്റെ സുരക്ഷയ്ക്കും ഭീഷണിയായ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച്‌ ഇരുവരും ചര്‍ച്ച നടത്തി. മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ യു.എസും യു.എ.ഇ.യും ഒന്നിച്ചുനില്‍ക്കുമെന്ന് ഇരുവരും പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ, നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള മാര്‍ഗങ്ങളടക്കം പൊതുതാത്പര്യമുള്ള ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ചാവിഷയമായി. അബുദാബി എക്സിക്യുട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന്‍, യു.എ.ഇ. ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വിദേശകാര്യ അന്താരാഷ്ട്ര സഹമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി എക്‌സിക്യൂട്ടീവ് അതോറിറ്റി ചെയര്‍മാന്‍ ഖല്‍ദൂന്‍ അല്‍ മുബാറഖ്, അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ മസ്‌റോയി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Related News