Loading ...

Home National

മുതിര്‍ന്ന നേതാവ് അംബിക കൃഷ്ണ ടിഡിപി വിട്ടു

ഹൈദരബാദ്: പ്രമുഖ ടിഡിപി നേതാവ് അംബിക കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നു. നാല് രാജ്യസഭാ എംപിമാര്‍ക്ക് പിന്നാലെയാണ് അംബിക കൃഷ്ണയും ടിഡിപി വിട്ടത്. എല്ലൂരു എംഎല്‍എയായ അംബിക കൃഷ്ണ സിനിമ നിര്‍മ്മാതാവുമാണ്. ആന്ധ്രയില്‍ ബിജെപിക്ക് എംഎല്‍എമാരോ എംപിമാരോ ഇല്ല. ടിഡിപി എംഎല്‍എമാരില്‍ ഭൂരിഭാഗവും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. 175 അംഗ സഭയില്‍ 23 എംഎല്‍എമാരാണ് ടിഡിപിക്കുള്ളത്. ഇതില്‍ 14 പേര്‍ വൈകാതെ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. എന്‍ഡിഎ വിട്ട ചന്ദ്രബാബു നായിഡുവിന്റെ തീരുമാനത്തിലും പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാണ്. 18 ശതമാനം വരുന്ന കാപു സമുദായത്തെ ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കങ്ങള്‍. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ശക്തമായ വോട്ടുബാങ്കായിരുന്ന റെഡ്ഡി സമുദായം ഇപ്പോള്‍ പൂര്‍ണമായും വൈഎസ്‌ആര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറി. ടിഡിപിയുടെ വോട്ടുബാങ്കാണ് കാപു സമുദായം. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബാണ് കാപു സമുദായക്കാരനായ മുന്‍മന്ത്രി കന്ന ലക്ഷ്മി നാരായണനെ ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമിച്ചത്.

Related News