Loading ...

Home sports

ഇന്ത്യയ്ക്ക് ലോകകപ്പില്‍ ഇനി കഠിനം ; 10 ദിവസങ്ങളില്‍ കളിക്കേണ്ടത് 4 മത്സരം

ഇത്തവണത്തെ ലോകകപ്പില്‍ മറ്റ് ടീമുകളേക്കാള്‍ ഏറെ വൈകിയാണ് ഇന്ത്യയുടെ മത്സരങ്ങള്‍ ആരംഭിച്ചത്. മെയ് അവസാനം ആരംഭിച്ച ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. തുടക്കത്തില്‍ ലഭിച്ച ഈ ഇടവേള ലോകകപ്പിന്റെ അവസാന ഘട്ടത്തിലേക്കെത്തുമ്ബോള്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. മറ്റൊന്നുമല്ല 10 ദിവസത്തിനുള്ളില്‍ 4 ലോകകപ്പ് മത്സരങ്ങളാണ് ഇന്ത്യയ്ക്ക് ഇനി‌ കളിക്കേണ്ടി വരിക. കാര്യമായ ഇടവേളകളില്ലാതെ തുടര്‍ച്ചയായി കളിക്കേണ്ടി വരുന്നത് താരങ്ങളെ ക്ഷീണിതരാക്കും എന്നതിനൊപ്പം, പരിക്ക് പറ്റാനുള്ള സാധ്യതകളും വര്‍ധിപ്പിക്കും. അത് കൊണ്ടു തന്നെ ഇന്ത്യ വലിയ ആശങ്കയോടെയാണ് അവസാന 4 മത്സരങ്ങളെ നോക്കിക്കാണുന്നത്. ജൂണ്‍ 27 ന് വെസ്റ്റിന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടിനെ അവര്‍ നേരിടും. ഈ ലോകകപ്പില്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരം കൂടിയാണിത്. ഇതിന് ശേഷം ജൂലൈ 2 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇംഗ്ലണ്ടിനെതിരായ പോരാട്ടം കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണിത്. തുടര്‍ന്ന് ജൂലൈ 6 ന് ശ്രീലങ്കയെ അവര്‍ നേരിടും. ഇതോടെ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കും അവസാനമാകും.

Related News