Loading ...

Home sports

സ്വിസ് സൂപ്പര്‍ താരം പ്രീമിയര്‍ ലീ​ഗിലേക്ക്

ഷെര്‍ദാന്‍ ഷാഖിരിയും ​ഗ്രാനിറ്റ് സാഖയുമൊക്കെ തകര്‍ത്തുകളിക്കുന്ന ഇം​ഗ്ലീഷ് പ്രീമിയര്‍ ലീ​ഗിലേക്ക് പോരാടാന്‍ ഒരു സ്വിറ്റ്സര്‍ലന്‍ഡ് താരം കൂടിയെത്തുന്നു. സ്വസ് ദേശീയ ടീം സ്ട്രൈക്കറായ ജോസിപ് ​ദ്രിമിച്ചാണ് ഇം​ഗ്ലണ്ടിലേക്കെത്തുന്നത്. പ്രീമിയര്‍ ലീ​ഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തിയ നോര്‍വിച്ച്‌ സിറ്റിയാണ് ദ്രിമിച്ചിനെ സ്വന്തമാക്കിയത്. ജര്‍മനിയില്‍ ബുന്ദസ്ലി​ഗ ക്ലബ് ബൊറൂസിയ മോണ്‍ചെന്‍​ഗ്ലാഡ്ബാഷില്‍ നിന്നാണ് ദ്രിമിച്ച്‌ നോര്‍വിച്ചിലെത്തുന്നത്. മൂന്ന് വര്‍ഷത്തെ കരാറാണ് 26-കാരനായ ദ്രിമിച്ച്‌ നോര്‍വിച്ചുമായി ഒപ്പുവെച്ചിരിക്കുന്നത്. സ്വിസ് ക്ലബായ സൂറിച്ചില്‍ കരിയര്‍ തുടങ്ങിയ ദ്രിമിച്ച്‌ പിന്നീട് ജര്‍മനിയിലെത്തുകയായിരുന്നു. തുടര്‍ന്ന് ബുന്ദസ്‌ലി​ഗയില്‍ ന്യൂറംബര്‍​ഗ്, ബയേര്‍ ലവര്‍ക്യൂസന്‍, ഹാംബര്‍​ഗര്‍ തുടങ്ങിയ ക്ലബുകളിലും കളിച്ചിട്ടുണ്ട്. റഷ്യന്‍ ലോകകപ്പിലും യുവേഫ നേഷന്‍സ് ലീ​ഗിലുമടക്കം 30-ലേറ മത്സരങ്ങളില്‍ സ്വിസ് ജേഴ്സിയുമണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ രണ്ടാം ഡിവിഷനായ ചാമ്ബ്യന്‍ഷിപ്പില്‍ ജേതാക്കളായാണ് നോര്‍വിച്ച്‌ പ്രീമിയര്‍ ലീ​ഗലേക്കെത്തുന്നത്. മികച്ച പ്രകടനം പ്രീമിയര്‍ ലീ​ഗില്‍ ലക്ഷ്യമിടുന്ന നോര്‍വിച്ചിന്റെ രണ്ടാം സൈനിം​ഗാണ് ദ്രിമിച്ച്‌. നേരത്തെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് വിങ്ങര്‍ പാട്രിക്ക് റോബര്‍ട്ട്സിനെ ലോണില്‍ എത്തിച്ചിരുന്നു

Related News