Loading ...

Home sports

ഈ പിച്ചില്‍ ബാറ്റിംഗ് പ്രയാസകരമായിരുന്നു, മുഷ്ഫിക്കുര്‍-ഷാക്കിബ് എന്നിവരുടെ ഇന്നിംഗ്സുകള്‍ തുണയായി

അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരം അരങ്ങേറിയ സൗത്താംപ്ടണിലെ പിച്ച്‌ ബാറ്റിംഗിന് അനായാസമായിരുന്നില്ലെന്നു ബംഗ്ലാദേശ് നിരയിലെ താരങ്ങള്‍ കടുത്ത സാഹചര്യങ്ങളെ മറികടന്നാണ് 262 റണ്‍സ് നേടിയതെന്നും പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ. മുഷ്ഫിക്കുര്‍ റഹിം-ഷാക്കിബ് അല്‍ ഹസന്‍ കൂട്ടുകെട്ടും ഓപ്പണിംഗ് ഇറങ്ങി തമീം നടത്തിയ പ്രകടനവും ശ്രദ്ധേയമായിരുന്നു. മഹമ്മദുള്ളയും മൊസ്ദേക്ക് ഹൊസൈനും നല്‍കിയ അവസാനവും നിര്‍ണ്ണായകമായി എന്ന് മൊര്‍തസ പറഞ്ഞു. മഹമ്മദുള്ളയുടെ പരിക്കിനെക്കുറിച്ചുള്ള തീരുമാനം ഫിസിയോ ആണ് എടുക്കേണ്ടതെന്നും ഒരാഴ്ച അവശേഷിക്കുന്നതിനാല്‍ ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിന് മുമ്ബ് താരം ശരിയാകുമെന്നാണ് കരുതുന്നതെന്നും മൊര്‍തസ പറഞ്ഞു. ഇതുപോലെ മികച്ച രീതിയില്‍ കളിച്ചാല്‍ ഇന്ത്യയ്ക്കെതിരെയും പാക്കിസ്ഥാനെതിരെയും ബംഗ്ലാദേശിന് മികവ് പുലര്‍ത്താനാകുമെന്നും ബംഗ്ലാദേശ് നായകന്‍ പ്രതീക്ഷ പുലര്‍ത്തി.

Related News