Loading ...

Home National

രാഹുലിന് പിന്‍ഗാമിയെ കണ്ടെത്താനാകാതെ കോണ്‍ഗ്രസ് നേതൃത്വം.

ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജ്യം വെയ്ക്കുന്ന പശ്ചാത്തലത്തില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ രാഹുല്‍ നല്‍കിയ ഒരുമാസ സമയപരിധി ഇന്നവസാനിച്ചിരിക്കുകയാണ്.എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും പുതിയ അദ്ധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധിക്ക് പകരക്കാരനെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് പറയുന്നത്. കോണ്‍ഗ്രസിനെ നയിക്കേണ്ടത് നെഹ്‌റു കുടുംബാംഗം ആയിരിക്കണമെന്നാണ് പൊതുവികാരമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ ഇനിയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കുകയായിരുന്നു. താന്‍ അദ്ധ്യക്ഷസ്ഥാനം ഒഴിയുകായാണെന്നും ഒരുമാസത്തിനകം പിന്‍ഗാമിയെ കണ്ടെത്താനും നേതൃത്വത്തോട് രാഹുല്‍ ആവശ്യപ്പെടുകയായിരുന്നു. അധ്യക്ഷ പദവിയിലേക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ച്‌ നില്‍ക്കുമ്ബോഴും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളുമായി രാഹുല്‍ ഈ മാസം 28 ന് കൂടിക്കാഴ്ച നടത്തും.

Related News