Loading ...

Home National

ജമ്മുകശ്മീര്‍ സംവരണ ബില്‍ അമിത്ഷാ പാര്‍ലമെന്റില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: ലോകസഭ അംഗം എന്ന നിലയില്‍ അമിത് ഷായുടെ ആദ്യത്തെ ബില്ല് അവതരണം ഇന്ന് പാര്‍ലമെന്റില്‍ നടക്കും. ജമ്മു കശ്മീരിലെ ഇന്‍ഡോ പാക് അതിര്‍ത്തി മേഖലയില്‍ കഴിയുന്നവര്‍ക്ക് സംവരണം നല്‍കുന്ന ബില്ല് ആണ് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. നേരത്തെ നിയന്ത്രണ രേഖയ്ക്ക് അടുത്ത് കഴിയുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിച്ചിരുന്നത്.ഫെബ്രുവരി 28 ന് ജമ്മു കശ്മീര്‍ ബില്‍ ലോക്‌സഭ അംഗീകരിച്ചിരുന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ബില്ലിന് അനുവാദവും നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീരിലെ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഓര്‍ഡിനന്‍സ് ആയി മാറ്റി സ്ഥാപിക്കാനാണ് ബില്‍ ലക്ഷ്യമിടുന്നത്. ജമ്മു കശ്മീരിലെ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസം, ജോലി എന്നിവയ്ക്ക് സംവരണം നല്‍കാനാണ് ബില്‍ ലക്ഷ്യമിടുന്നത്.

Related News