Loading ...

Home National

പിന്‍ഗാമിയെ കണ്ടെത്താന്‍ കഴിയാതെ ഹൈക്കമാന്‍ഡ് പ്രതിസന്ധിയില്‍; രാഹുല്‍ നല്‍കിയ സമയം ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി: അധ്യക്ഷസ്ഥാനത്തേക്ക് പുതിയ ഒരാളെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ സമയം അവസാനിക്കുന്നു. തന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ രാഹുല്‍ ഒരുമാസമാണ് നേതൃത്വത്തിന് നല്‍കിയത്. എന്നാല്‍ അധ്യക്ഷസ്ഥാനത്ത് രാഹുല്‍ തന്നെ തുടരണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. രാഹുല്‍ തന്റെ രാജിയില്‍ ഉറച്ചു നിന്നതോടെ രാഹുലിന്റെ മനസ്സ് മാറ്റാനോ പിന്‍ഗാമിയായി പുതിയൊരാളെ കണ്ടെത്താനോ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഹൈക്കമാന്‍ഡ്. സമീപകാലത്ത് കോണ്‍ഗ്രസ് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയില്‍ നിന്ന് എങ്ങനെ കരകയറുമെന്ന ചോദ്യത്തിനു മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുകയാണ് പാര്‍ട്ടി നേതൃത്വം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടുതവണയും ദയനീയമായി പരാജയപ്പെട്ടതോടെയാണ് രാഹുല്‍ തന്റെ രാജി സന്നദ്ധത അറിയിച്ചത്. പാര്‍ട്ടിയെ നയിക്കാന്‍ ഇനി താനില്ലെന്നു തുറന്നടിച്ച രാഹുല്‍ ഒരു മാസത്തിനകം അധ്യക്ഷസ്ഥാനത്തേക്ക് പുതിയൊരാളെ കണ്ടെത്താന്‍ നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കം രാഹുലിനെ രാജിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒരു മാസത്തെ സമയപരിധി അവസാനിച്ചിട്ടും രാജിക്കാര്യത്തില്‍ നിന്നും രാഹുലിന്റെ മനസ്സു മാറ്റാനോ പിന്‍ഗാമിയെ കണ്ടെത്താനോ കഴിയാതെ വലയുകയാണ് നേതൃത്വം. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളുമായി വരുംദിവസങ്ങളില്‍ രാഹുല്‍ ചര്‍ച്ചയ്ക്കു തയാറായതു പാര്‍ട്ടിക്കു നേരിയ പ്രതീക്ഷ നല്‍കുന്നു.

Related News