Loading ...

Home sports

ഇന്ത്യന്‍ ടീമിന് പുതിയ നെറ്റ് ബോളറെത്തി ; ടീമിനൊപ്പം പരിശീലനം നടത്തുന്നത് ബാംഗ്ലൂര്‍ താരം

ലോകകപ്പിനായി ഇന്ത്യ ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചപ്പോള്‍ പതിനഞ്ചംഗ ടീമിനും, സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കുമൊപ്പം മൂന്ന് നെറ്റ് ബോളര്‍മാരും കൂടെയുണ്ടായിരുന്നു. ദീപക് ചഹര്‍, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവരായിരുന്നു ഈ നെറ്റ്സ് ബോളര്‍മാര്‍. ഇന്ത്യ‌ന്‍ ബാറ്റ്സ്മാന്മാര്‍ക്കെതിരെ നെറ്റ്സില്‍ പന്തെറിയാനെത്തിയ ഈ താരങ്ങളില്‍ രണ്ട് പേര്‍ ( ചഹര്‍, ആവേശ് ഖാ‌ന്‍) ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുന്‍പ് നാട്ടിലേക്ക് മടങ്ങിയിരുന്നു. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് ഖലീല്‍ അഹമ്മദും ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഇതോടെ ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള നെറ്റ് ബോളര്‍മാരുടെ എണ്ണം പൂജ്യമായി. എ‌ന്നാല്‍ ഇപ്പോളിതാ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം നവ്ദീപ്‌സൈനി ഇംഗ്ലണ്ടില്‍ ഇന്ത്യ‌ ടീമിനൊപ്പം നെറ്റ്സ് ബോളറായി ചേര്‍ന്നിരിക്കുന്നു. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ബാംഗ്ലൂരിനായി മികച്ച പ്രകടനം കാഴ്ച വെച്ച നവ്ദീപ്‌സൈനി കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. ഇക്കാര്യം ബിസിസിഐ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയ സൈനി ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്കെതിരെ നെറ്റ്സില്‍ ഏറെ നേരം പന്തെറിഞ്ഞു.

Related News